For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

    |

    സിനിമാ ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ താരങ്ങളുടെ പ്രണയവും വിവാഹവും ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു.

    നാല് വർഷത്തെ വിവാ​ഹ ജീവിതത്തിനൊടുവിൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. യെ മ ചെസവ, മജിലി, ഓട്ടോന​ഗർ സൂര്യ, ഉൾപ്പെടെ നാല് സിനിമകളിൽ സമാന്തയും നാാ​ഗചൈതന്യയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിരുന്നു. ബി​ഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. നാ​ഗചൈതന്യ മൂന്ന് സിനിമകളിൽ വിവാഹ മോചനത്തിന് ശേഷം അഭിനയിച്ചു. ലാൽ സിം​ഗ് ഛദ്ദയാണ് നടന്റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമ. ആമിർ ഖാൻ ചിത്രത്തിലെ നടന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മറുവശത്ത് സമാന്ത തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

    Also Read: ദീപികയ്ക്കും രൺവീറിനും കുട്ടികളുണ്ടാവുമ്പോൾ...; താര ദമ്പതികളെക്കുറിച്ച് രൺബീർ പറഞ്ഞത്

    വിവാഹം ബന്ധം വേർപിരിഞ്ഞിട്ട് ഒരു വർഷത്തോട് അടുത്തെങ്കിലും സമാന്തയുടെയും നാ​ഗചൈതന്യയുടെ പഴയ പ്രണയകാലം ഇപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ച ആവാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ നാ​ഗചൈതന്യയെ പറ്റി സമാന്ത പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

    സമൂഹമാധ്യമങ്ങളിൽ സജീവമായ സമാന്തയുടെ ഒരു പോസ്റ്റിന് താഴെ ആരാധകരിൽ ഒരാൾ കമന്റ് ചെയ്തു. നിങ്ങൾ നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ എന്നായിരുന്നു കമന്റ്. അന്ന് സമാന്തയും നാ​ഗ ചെെതന്യയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല.

    കമന്റ് ശ്രദ്ധിച്ച സമാന്ത ഉടനെ മറുപടി നൽകി. അത് ബു​ദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നിങ്ങൾ നാ​ഗചെെതന്യയോട് ചോദിക്കൂ എന്നാണ് സമാന്ത നൽകിയ മറുപടി. അന്ന് ഇരുവരും വിവാഹ മോചിതരാവുമെന്ന് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

    Also Read: മലയാളത്തിൽ നിർമ്മാതാവായി, ഇനി നായകനായി എത്തുന്നത് എപ്പോൾ?, ജോൺ എബ്രഹാം പറയുന്നു

    വിവാഹ മോചനത്തിന് ശേഷം താൻ ആകെ തകർന്നിരുന്നെന്ന് സമാന്ത തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തോടെ താൻ തകർന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാൻ എത്ര ശക്തയാണെന്നതിൽ സ്വയം അഭിമാനിക്കുന്നെന്നായിരുന്നു 2021 ഡിസംബറിൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്. 2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹിതരായത്. 2021 നവംബറോടെ ഇരുവരും വേർപിരിഞ്ഞു.

    Also Read: അവനെ ഇങ്ങനെ കാണാന്‍ ആഗ്രഹിച്ചത് അമ്മ; ഇത്തവണ ഒട്ടും സന്തോഷമില്ലാത്ത അഷ്ടമി രോഹിണി: നിരഞ്ജന്‍

    Recommended Video

    സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

    വിവാഹ മോചനത്തിന് ശേഷം രണ്ടു പേരും ഒരുപാട് ദൂരം മുന്നോട്ട് പോയെന്നും മാധ്യമങ്ങൾ വീണ്ടും ഇതേ വിഷയം ചർച്ചയാക്കുന്നതിൽ അതൃപ്തിയുണ്ടെന്നും നാ​ഗചൈതന്യ അടുത്തിടെ പറഞ്ഞിരുന്നു. ‌ഇപ്പോൾ നടി ശോഭിത ധുലിപാലയുമായി നടൻ പ്രണയത്തിലാണെന്ന് ​ഗോസിപ്പുണ്ട്. എന്നാൽ ഇതേപറ്റി ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല.

    Read more about: samantha
    English summary
    when samantha replied to a fan's comment asked her to divorce naga chaitanya and marry him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X