For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് ആകുന്നതിന് മുന്‍പേ ചെയ്ത സഹായം; തന്റെ എല്ലാ അവസ്ഥകളും കണ്ടിട്ടുള്ള ആളെ കുറിച്ച് സാമന്ത പറഞ്ഞത്

  |

  തെന്നിന്ത്യയിലെ പവര്‍ഫുള്‍ കപ്പിള്‍സ് ആയിട്ടാണ് സാമന്തര പ്രഭു അറിയപ്പെട്ടിരുന്നത് എന്നാല്‍ ഇരുവരുടെയും വിവാഹമോചനം പ്രഖ്യാപിച്ചതു മുതല്‍ ആരാധകരും ഞെട്ടലില്‍ ആയിരുന്നു. ഇത്രയും സന്തോഷത്തോടെ ഓടി ജീവിച്ചിട്ട് താരങ്ങള്‍ക്ക് എന്തുപറ്റി എന്നായിരുന്നു പലരും അന്വേഷിച്ചത്. അതിനുള്ള കാരണങ്ങള്‍ വിമര്‍ശകര്‍ തന്നെ കണ്ടുപിടിക്കും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ടുപേരും അവരുടേതായ തിരക്കുകളില്‍ ജീവിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

  എങ്കിലും താരങ്ങളെ സംബന്ധിച്ചുള്ള ഓരോ വാര്‍ത്തയും തലക്കെട്ടുകളായി നിറയുന്നതാണ് ഇപ്പോഴും കണ്ടു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പഴൊരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ച് സാമന്ത പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നത്. നാഗചൈതന്യ തനിക്ക് ഏറ്റവും പെര്‍ഫെക്റ്റ് ആയിട്ട് ഉള്ള ആളാണ് എന്നായിരുന്നു അന്ന് നടി പറഞ്ഞത്. അതിനെ കാരണം ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ കയ്യില്‍ കാശില്ലാതെ വന്ന സമയത്ത് നാഗ തന്നെ സഹായിച്ച സംഭവം ആയിരുന്നു.

  സാമന്ത പറയുന്നതിങ്ങനെയാണ്... 'തന്റെ ഭര്‍ത്താവ് ഏറ്റവും പെര്‍ഫെക്റ്റ് തന്നെയാണ് എന്നായിരുന്നു നടി പറഞ്ഞത്. ചായ് പൂര്‍ണമായും ഒരു ഭര്‍ത്താവ് മെറ്റീരിയലാണ്. അവന്‍ എന്നെ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് കണ്ടിട്ടുണ്ട്. ഒരിക്കല്‍ യുഎസില്‍ നിന്ന് അമ്മയെ വിളിക്കാന്‍ പണമില്ലാതിരുന്ന എന്റെ അവസ്ഥ ഞാന്‍ ഓര്‍ക്കുന്നു. അന്ന് അവന്റെ ഫോണ്‍ എടുത്താണ് ഞാന്‍ വീട്ടിലേക്ക് വിളിച്ചത്. അന്ന് തൊട്ടിങ്ങോട്ട് ചായിയ്ക്ക് എന്നെ അറിയാം. മറ്റുള്ള ആര്‍ക്കും എന്നെ പകുതി മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. ഒരു മനുഷ്യനെന്ന നിലയില്‍ വലിയ തെറ്റുകള്‍ ഞാന്‍ ചെയ്യുന്നത് വരെ അവന്‍ കണ്ടിട്ടുണ്ട് എന്നും സാമന്ത പറഞ്ഞിരുന്നു.

  അതേ സമയം വേര്‍പിരിയുന്ന സമയത്ത് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലും രണ്ടാളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്രത്തോളമെന്ന് സൂചിപ്പിച്ചിരുന്നു. 'ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരോടുമാണ്. ഏറെ ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും ചൈതന്യയും ഭാര്യ ഭര്‍ത്താക്കന്മാരായി ഇനി തുടരേണ്ടെന്ന് തീരുമാനിക്കുകയും വേര്‍പിരിയുകയും ചെയ്തിരിക്കുകയാണ്. ഇനി രണ്ടാളും രണ്ട് വഴിയിലേക്കാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദം ഒരു ഭാഗ്യമായിരുന്നു. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍.

  രാജകുടുംബാംഗവുമായി പ്രണയിച്ചിട്ടും വിവാഹം കഴിക്കാന്‍ പറ്റിയില്ല, ലത മങ്കേഷ്‌കര്‍ അവിവാഹിതയായി തുടരാനുള്ള കാരണം

  ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കളോടും ആരാധകരോടുമെല്ലാം ഇപ്പോഴൊരു അപേക്ഷ മുന്നോട്ട് വെക്കുകയാണ്. 'വളരെ പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെയെല്ലാ പിന്തുണയും ഞങ്ങള്‍ക്ക് വേണം. ഇതില്‍ നിന്നും മറി കടന്ന് പോവണമെങ്കില്‍ ഞങ്ങളുടേതായ കുറച്ച് സ്വകാര്യതയും ലഭിക്കണം. അതിനാല്‍ മാധ്യമങ്ങളോട് അടക്കം അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണകള്‍ക്കെല്ലാം നന്ദി'. എന്നുമാണ് താരങ്ങള്‍ പറഞ്ഞിരുന്നത്.

  പെങ്ങളുടെ കമ്മല്‍ പണയം വെച്ചിട്ടാണ് പോയത്; ഒടുവില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്ന് ഹരിശ്രീ അശോകന്‍

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  എല്ലാ കാലത്തും ആ സ്‌നേഹവും കടപ്പാടും താരങ്ങള്‍ കാത്തുസൂക്ഷിക്കും എന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം വേര്‍പിരിഞ്ഞതിന് ശേഷം കേള്‍ക്കേണ്ടി വിമര്‍ശനങ്ങളിലും വ്യാജ വാര്‍ത്തകളിലും സാമന്ത തളര്‍ന്ന് പോയിരുന്നു. വളരെ മോശമായ പ്രതികരണങ്ങളാണ് നടിയെ തേടി വന്നത്. എന്നാല്‍ വേര്‍പിരിയലിനെ കുറിച്ച് മൗനം പാലിക്കുകയാണ് നാഗ ചൈതന്യ ചെയ്തത്. ഒരു അഭിമുഖത്തില്‍ അവളും ഞാനും സന്തോഷത്തിലാണ് എന്ന് മാത്രം താരം പറഞ്ഞ് വാക്ക് അവസാനിപ്പിക്കുകയും ചെയ്തു. നിലവില്‍ രണ്ടാളും സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്.

  ടെലിവിഷന്‍ നായകന്മാര്‍ക്കിടയിലെ മുന്തിയ ഇനം കോഴി; നടന്‍ സജിന് വിവാഹാലോചനയുമായി ആനന്ദ് നാരായണന്‍

  English summary
  When Samantha Revealed How Naga Chaitanya Helped Her When She Struggled At US
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X