twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പ്രേക്ഷക മനസ്സറിഞ്ഞ ചിത്രങ്ങള്‍ ; 2021ലെ പ്രധാനപ്പെട്ട 5 ചിത്രങ്ങള്‍

    Author Administrator | Updated: Friday, December 17, 2021, 01:02 PM [IST]

    കൊവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോഴും ഒടിടി വഴി നിരവധി ചിത്രങ്ങളായിരുന്നു 2021ല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. അതില്‍ ഹോം, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ ചിത്രങ്ങളെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയും ചെയ്തിരുന്നു. കാര്യമായ പ്രമോഷനുകള്‍ ഇല്ലാതെയായിരുന്നു ഈ രണ്ടു ചിത്രങ്ങളും വിജയിച്ചത്. 2021ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു ചിത്രങ്ങളിതാ

    cover image
    Home

    ഹോം

    1

    കൊവിഡ് കാലത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നു റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, നസ്ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2021ലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്.  

    Thinkalazhcha Nishchayam

    തിങ്കളാഴ്ച നിശ്ചയം

    2

    പുതുമുഖ താരങ്ങളുടെ അതിഗംഭീര പ്രകടനം കൊണ്ട് റിലീസായ ആദ്യ ദിനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ചിരിയും, ചിന്തയും, സമകാലീന രാഷ്ട്രീയവുമെല്ലാം കൂടിച്ചേര്‍ന്ന ചിത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നു കൂടിയാണ്.

    The Great Indian Kitchen

    ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

    3

    2021ലെ മികച്ച ചിത്രങ്ങളിലൊന്നാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പലതും തുടക്കത്തില്‍ നിരസിച്ച ചിത്രം നീസ്ട്രീം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൂടാതെ മികച്ച ചിത്രത്തിനടക്കം മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

    Joji

    ജോജി

    4

    2021ല്‍ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി. സമ്പന്ന കുടുംബത്തിലെ ഇളയമകനും എന്‍ജിനീയറിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമായി ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ടൈറ്റില്‍ കഥാപാത്രമായ ജോജി എന്ന കഥാപാത്രമായി ഫഹദ് ഫാസിലാണ് ചിത്രത്തിലെത്തിയത്.

    Churuli

    ചുരുളി

    5

    2021ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ  ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X