>

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  മലയാളതാരങ്ങളേക്കാള്‍ കൂടുതല്‍ കോടികള്‍ പ്രതിഫലമായി വാങ്ങുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ തുടക്കക്കാലത്ത് ഇന്നത്തെ മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കും ലഭിച്ചത് തുച്ഛമായ പ്രതിഫലമായിരുന്നു. ബോളിവുഡിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്ക് ആദ്യസിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലത്തെക്കുറിച്ച് കൂടുതലറിയാം.
  ലോകസുന്ദരി പട്ടം കരസ്ഥമാക്കിയതിനുശേഷമായിരുന്നു പ്രിയങ്ക ചോപ്ര തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. വിജയ് നായനായി എത്തിയ 'തമിഴന്‍' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക വെള്ളിത്തിരയിലെത്തുന്നത്. അക്കാലത്ത് 5000 രൂപക്കാണ് താരം ആദ്യ പ്രോജക്ടിനായി കരാറില്‍ ഒപ്പിട്ടത്.  
  ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ ആദ്യ പ്രതിഫലം 500രൂപ മാത്രമായിരുന്നു. ബോളിവുഡില്‍ തന്റെ ആദ്യ ഹിറ്റായ സഞ്ജിര്‍ മാറുന്നതിനു മുന്‍പ് താരം അഭിനയിച്ച 12സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു.  
  ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ 1973ല്‍ പുറത്തിറങ്ങിയ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഇന്ന് ഒരു ചെറിയ റോളിനു പോലും കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന ആമിറിനു അന്ന് ആദ്യ ചിത്രത്തിനായി 1000രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്.  
  ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിമന്യ റായ് എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടായിരുന്നു കിംഗ് ഖാന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് 1991ല്‍ ദീവാന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ഇന്ന് കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന താരത്തിന് ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെറും തുച്ഛമായ തുകയായിരുന്നു.  
  ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയായിരുന്നു ദീപിക പദുക്കോണിന്റെ സിനിമാജീവിതം അൃആരംഭിച്ചത്. പിന്നീട് 2007ല്‍ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് കോടികള്‍ പ്രതിഫലമായി വാങ്ങിക്കുന്ന ദീപികയ്ക്ക് ആദ്യ ചിത്രത്തിന്  2000രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്.  
  ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ ആജ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലത്തിയത്. എന്നാല്‍ 1992ല്‍ റിലീസ് ചെയ്ത ഖിലാടി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് വളരെ തുച്ഛമായ പ്രതിഫലമായിരുന്നു നടന് ലഭിച്ചത്.  

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X