>

  സാഹിത്യത്തില്‍ നിന്നും രൂപം കൊണ്ട മലയാള സിനിമകള്‍

  1. മതിലുകൾ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  18 May 1990

  കാസ്റ്റ്

  മമ്മൂട്ടി,മുരളി

  വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മതിലുകൾ.1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി.

  2. തൂവാനത്തുമ്പികൾ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Romance

  റിലീസ് ചെയ്ത തിയ്യതി

  1987

  1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു.

  3. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  03 Dec 2009

  രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. ടി പി രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ ചിത്രം. 

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X