twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    അന്നയും റസൂലും മുതല്‍ എന്ന് നിന്റെ മൊയ്തീന്‍ വരെ; പ്രണയിച്ചിട്ടും ഒന്നിക്കാതെ പോയവര്‍

    Author Administrator | Updated: Tuesday, February 21, 2023, 12:52 PM [IST]

    അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ എന്ന് നിന്റെ മൊയ്തീന്‍ കണ്ടിറങ്ങിയ ഓരോ പ്രേക്ഷനും കാഞ്ചനയും മൊയ്തീനും ഒന്നിച്ചിരുന്നെങ്കില്‍ ഇന്നും ആഗ്രഹിക്കുന്നവരാണ്.അത്രത്തോളം മനോഹരമായിരുന്നു ആ പ്രണയചിത്രം.ഈ ചിത്രം മാത്രമല്ല പ്രണയിച്ചിട്ടും ഒടുവില്‍ ഒന്നിക്കാതെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്.അവയില്‍ ചിലതിതാ..

    cover image
    Annayum Rasoolum

    അന്നയും റസൂലും

    1

    രാജീവ് രവിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയ  ജെർമിയയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. അന്നയും റസൂലിന്റെയും അതിമനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രത്തിലെ 'കണ്ണ് രണ്ട് കണ്ണ്' എന്ന ഗാനവും സൂപ്പര്‍ഹിറ്റായിരുന്നു.

    Ayalum Njanum Thammil

    അയാളും ഞാനും തമ്മിൽ

    2

    ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. ഡോക്ടര്‍ രവി തരകനായി പൃഥ്വിരാജും സൈനുവായി സംവൃതയും ചിത്രത്തിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു പ്രണയചിത്രമായിരുന്നു. ഒടുവില്‍ സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ രവിയും സൈനുവും വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കിലെന്ന് ഓരോ പ്രേക്ഷകനും ആഗ്രഹിച്ചിരുന്നു.

    Vandanam

    വന്ദനം

    3

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ വന്ദനം എന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍,മുകേഷ്,ഗിരിജ ഷെട്ടാര്‍,ജഗതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണനും ഗാഥയും പരസ്പരം കാണാൻ കൂടി കഴിയാതെ വേർപിരിയുന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പ്രേക്ഷകര്‍ക്ക് ഇന്നും നൊമ്പരമാണ്.

    Chemmeen

    ചെമ്മീന്‍

    4

    കറുത്തമ്മയും പരീക്കുട്ടിയും -മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോഡികള്‍. പ്രണയവും വിരഹവും നിറഞ്ഞ ഇരുവരുടെയും കഥ പറഞ്ഞ ചിത്രത്തിന്‌ 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ലഭിക്കുകയും ചെയ്തിരുന്നു.

    Minnaram

    മിന്നാരം

    5

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നാരം. മോഹന്‍ലാല്‍, ശോഭന, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഏഴു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

    Chithram

    ചിത്രം

    6

    മലയാളത്തില്‍ ജനപ്രീതി നേടിയ എറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലെന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം.1988 ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഒരു വര്‍ഷത്തോളം റഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒരേയൊരു ചിത്രമെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമാണ്..ചോരി ചോരി എന്ന പേരിൽ  ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിരുന്നു.    

    Kismath

    കിസ്മത്ത്

    7

    പ്രമേയം കൊണ്ടും മികച്ച കാസ്റ്റിങ്ങിനാലും വേറിട്ടൊരു സിനിമയായിരുന്നു നവാഗതനായ ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത്. ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ച ഇര്‍ഫാന്‍, അനിത എന്നിവരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Ennu Ninte Moideen

    എന്ന് നിന്റെ മൊയ്തീൻ

    8

    കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ്. പൃഥിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X