>

  വരാനിരിക്കുന്ന രണ്ടാം വരവുകള്‍

  ''കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷെ ബിലാല് പഴയ ബിലാൽ തന്നെയാ''മലയാള സിനിമ കണ്ട ഏറ്റവും സ്റ്റെലിഷ്‌ കഥാപാത്രം ബിലാല്‍ ജോണിന്റെ എണ്ണം പറഞ്ഞ ഡയലോഗുകളില്‍ ഒന്നുമാത്രമാണിത്.മമ്മൂട്ടിയുടെ ഗൗരവം നിറഞ്ഞ ഡയലോഗ് ഡെലിവറിയും സിനിമയിലെ സ്‌റ്റെലിഷ് നടത്തവും ആക്ഷനും എല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.നായക സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിയെഴുതി മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ഗ്യാങ്സ്റ്ററായി പ്രേക്ഷകരെ ത്രസിപ്പിച്ച ബിഗ് ബിയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകര്‍ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചധികമായി.ഈ ചിത്രം മാത്രമല്ല, ലേലം 2, ആട് 3,കോട്ടയം കുഞ്ഞച്ചന്‍ എന്നീ ചിത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്‌.

  1. ബിലാല്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  2021

  ഏറെ ഹിറ്റായ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ബിലാല്‍. 2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്.അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ   സംവിധായകന്‍. ആക്ഷന് പ്രധാന്യം നല്‍കി ചിത്രീകരിച്ച ബിഗ് ബി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന് മികച്ചപ്രതികരണമായിരുന്നു തിയറ്ററില്‍ നിന്ന് ലഭിച്ചതും. 

  2. കോട്ടയം കുഞ്ഞച്ചന്‍ 2

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  മമ്മൂട്ടി,

  മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗമാണ് കോട്ടയം കുഞ്ഞച്ചന്‍ 2.മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഫ്രൈഡ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

  3. ആട് 3

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  ജയസൂര്യ,വിനായകൻ

  ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ആട് 2വിന്റെ മൂന്നാംഭാഗമാണ് ആട് 3.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആട് 2വിന്റെ നൂറാം ദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് നടന്നത്.ചിത്രം ത്രീഡിയിലായാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജയസൂര്യ,വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, സണ്ണി വെയ്ന്‍, വിജയ് ബാബു തുടങ്ങിയ നീണ്ട താരനിരയാണ് മൂന്നാഭാഗത്തിലും ഉണ്ടാവുക.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X