>

  ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന സിനിമകള്‍

  കയ്യെത്തും ദൂരത്തിലൂടെ വന്ന് വന്‍ പരാജയം ഏറ്റുവാങ്ങി വെളളിത്തിരയില്‍ നിന്നും തിരിച്ചുപോവേണ്ടി വന്ന ചെറുപ്പക്കാരന്‍. എന്നാല്‍ പരാജയത്തില്‍ നിന്നും വീണ്ടും ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റുനിന്നു.ഏഴുവര്‍ഷങ്ങള്‍ക്കുശേഷം കേരളകഫേയിലൂടെ അതിഗംഭീരമായ തിരിച്ചുവരവ്‌.പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് ഫാസില്‍ എന്ന നടനെ. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ സിറിള്‍ സി മാത്യൂവായും, റസൂലായും, സോളമനായും പ്രസാദായും ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചു.

  1. ട്രാന്‍സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  20 Feb 2020

  2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍  റഷീദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്.  ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.ഒരു പാസ്റ്ററുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. 

  2. മാലിക്ക്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  ടേക്ക്‌ ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. ഫഹദ് ഫാസില്‍,ബിജു മേനോന്‍,വിനയ് ഫോര്‍ട്ട്,ദിലീഷ് പോത്തന്‍,അപ്പാനി ശരത്,ഇന്ദ്രന്‍സ്,നിമിഷ സജയന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

  3. തങ്കം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Crime

  റിലീസ് ചെയ്ത തിയ്യതി

  2021

  കുമ്പളങ്ങി നൈറ്റ്‌സിനുശേഷം ശ്യാം പുഷ്‌കരന്‍ എഴുതി സഹീദ് അറഫദ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് തങ്കം. ഫഹദ് ഫാസില്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X