മോദിയെ പൊളിച്ചടുക്കിയ ജിംകി കമ്മല്‍ പാരഡി, കണ്ടു നോക്കൂ


ലോകം മുഴുവന്‍ പാടി കളിച്ച പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ രഞ്ജിത് ഉണ്ണി പാടിയ പാട്ട് ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയെ പോലും പ്രശസ്തമാക്കി. യുട്യൂബില്‍ 67 മില്യനാളുകള്‍ കണ്ട ഈ സൂപ്പര്‍ പാട്ടിനെ അനുകരിക്കാന്‍ പലരും ശ്രമിച്ചിരുന്നു.

ജിമിക്ക് കമ്മല്‍ ഡാന്‍സ് കളിച്ച് പലരും പ്രശസ്തരായി. ഈ സംഗീതത്തിനനുസരിച്ച് പല ഭാഷക്കാരും താളം പിടിച്ചു. സാധാരണ തിരഞ്ഞെടുപ്പ് സമയത്താണ് പാരഡി പാട്ടുകള്‍ ഉണ്ടാവുക. എന്നാല്‍ ഇത്രയും നല്ലൊരു പാട്ടിറങ്ങിയാല്‍ പാരഡിക്കാര്‍ക്കും അടങ്ങിയിരിക്കാനാകില്ല.

നല്ലൊരു രാഷ്ട്രീയ-ആക്ഷേപഹാസ്യ ഗാനവുമായി എത്തുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍. വേങ്ങരയിലെ തിരഞ്ഞെടുപ്പ് സമയത്ത് തയ്യാറാക്കിയതാണ് ഈ പാട്ടെങ്കിലും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു വരികയാണ്. ഇതിനകം നാലു ലക്ഷത്തിലധികം ആളുകള്‍ ഈ പാട്ടുകേട്ട് കഴിഞ്ഞു.

അബ്ദുല്‍ഖാദര്‍ കാക്കനാടിന്റെതാണ് രചന. സിഎച്ച് ഫഹദും ലിജി ഫ്രാന്‍സിസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മോദിയുടെ ദുര്‍ഭരണത്തിനും സംഘികളുടെ വിടുവായത്തത്തിനുമെതിരേയുമുള്ള പ്രതിഷേധം എന്ന നിലയിലാണ് പാരഡി ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Have a great day!
Have a great day!