കുട്ടന്‍ പിള്ളയുടെ ശിവരാത്രി: സുരാജ് വെഞ്ഞാറന്‍മൂടിന്റെ ചക്കപ്പാട്ട് കേട്ടോ?


സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ 'ചക്കപ്പാട്ട്' ഇതിനകം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. സന്നിദാനന്ദനും നിമ്മിയും ചേര്‍ന്ന് പാടിയ പാട്ട് മലയാളികളെ നൊസ്റ്റാല്‍ജിയയുടെ വല്ലാത്തൊരു തലത്തിലേക്കാണ് കൊണ്ടു പോകുന്നത്.

കേരള പോലിസില്‍ ജോലി ചെയ്യുന്ന കുട്ടപ്പന്‍ പിള്ളയുടെയും ശകുന്തളയുടെയും അവരുടെ മൂന്നു കുട്ടികളുടെയും കഥയാണ് പാട്ടിലൂടെ പറയുന്നത്. തന്റെ മക്കളേക്കാളും കുട്ടന്‍പിള്ള സ്‌നേഹിക്കുന്നത് വീടിനടുത്തുള്ള പ്ലാവിനെയാണെന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് മുന്നോട്ടു നീങ്ങുന്നത്. കവി അന്‍വര്‍ അലിയുടെ വരികള്‍ക്ക് പ്രശസ്ത ഗായിക സയനോര ഫിലിപ്പാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എയ്ഞ്ചല്‍ ഫെയിയം ജീന്‍ മാര്‍ക്കോസാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയാണിത്. ബിജു സോപാനം, ശ്രീന്ദ, മിഥുന്‍ രമേശ്, രാജേഷ് ശര്‍മ, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍, പ്രവീണ്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹളം നിര്‍വഹിക്കുന്നത് ഫാസില്‍ നാസറാണ്. എഡിറ്റിങ് ഷിബിഷും കലാസംവിധാനം സുരേഷ് കൊല്ലവും നിര്‍വഹിക്കും. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Have a great day!
Have a great day!