By : Filmibeat Malayalam Videos Team
Published : June 27, 2022, 02:40
Duration : 01:41
01:41
റോബിന് രാധാകൃഷ്ണന് സിനിമയില്‍ നായകന്, പുറത്ത് വിട്ടത് ലാലേട്ടന്
ബിഗ് ബോസ് മലയാളം സീസണ് 4 മത്സരാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് സിനിമയിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് അവതാരകന് കൂടിയായ മോഹന്‍ലാല്‍ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്