By : Filmibeat Malayalam Videos Team
Published : November 26, 2020, 04:20
Duration : 01:36
01:36
'ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ല; ജെല്ലിക്കെട്ടിന് അഭിനന്ദനങ്ങള്‍'; കങ്കണ
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ബുള്ളിദാവൂദ് ബോളിവുഡ് ഗ്യാങ്ങിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒടുവില്‍ ഫലം കാണുന്നു. നാല് കുടുംബങ്ങളല്ല ഇന്ത്യന്‍ സിനിമ. മൂവി മാഫിയ അവരുടെ വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറികള്‍ക്ക് തങ്ങളുടെ ജോലി ചെയ്യാനാകുന്നു. അഭിനന്ദനങ്ങള്‍ ജല്ലിക്കട്ട് ടീം' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.