By: Filmibeat Malayalam Video Team
Published : November 14, 2017, 04:58

'മഞ്ജുവിലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്തത്'

Subscribe to Filmibeat Malayalam

മഞ്ജു വാര്യർ കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഹൌ ഓള്‍ഡ് ആർ യു എന്ന ചിത്രം ഏറ്റെടുത്തത് എന്ന് കുഞ്ചാക്കോ ബോബൻ. നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യർ മലയാളസിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു ഹൌ ഓള്‍ഡ് ആർ യു. ചിത്രത്തില്‍ നായകവേഷത്തിലെത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശക്തായ സ്ത്രീകഥാപാത്രവുമായാണ് മഞ്ജു എത്തിയത്. ചിത്രത്തിന് കുടുംബപ്രേക്ഷകർക്കിടയില്‍ വൻ ജനപ്രീതിയാണ് ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയതെന്നതും ശ്രദ്ധേയമാണ്.മഞ്ജു വാര്യരുടെ കഥാപാത്രം മാത്രമല്ല കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷം 15 വര്‍ഷമായി താരം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ 2014ലാണ് താരം തിരിച്ചെത്തിയത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...