By: Filmibeat Malayalam Video Team
Published : July 17, 2017, 06:35

കല്യാണിയുമായി പ്രണയം? പ്രണവിന്റെ മറുപടി

Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കല്യാണി പ്രിയദര്‍ശന്റെ ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയിലൂട വൈറലായിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രിയദര്‍ശന്‍. ഇരുകുടുംബങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നത്. യാത്രകളിലും മറ്റുമായി ഇവരെല്ലാം ഇടയ്ക്ക് ഒരുമിക്കാറുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ എന്നും ഓര്‍ത്തെടുക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും മക്കള്‍ ഒരുമിച്ച് സിനിമയില്‍ രംഗപ്രവേശം നടത്തുകയാണെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. പ്രണവിന്റെ നായികയായി കല്യാണി അരങ്ങേറുമെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ തെലുങ്ക ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...