Tap to Read ➤

450 അതിഥികള്‍, കാത്തിരുന്ന കല്യാണം! ആലിയ-രണ്‍ബീര്‍ വിവാഹ വിശേഷങ്ങള്‍

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ആലിയ- രണ്‍ബീര്‍ വിവാഹത്തിനായി. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. ബോളിവുഡ് അടക്കം കാത്തിരിക്കുന്ന താരവിവാഹത്തിന്റെ വിശേഷങ്ങളിതാ.
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ആലിയ- രണ്‍ബീര്‍ വിവാഹം ഉണ്ടാകുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്
രണ്‍ബീര്‍ കപൂറിന്റെ തറവാടായ ആര്‍ കെ ഹൗസില്‍ വച്ചായിരിക്കും താരവിവാഹം
രണ്‍ബീറിന്റെ മാതാപിതാക്കളായ നീതു കപൂറിന്റെയും ഋഷി കപൂറിന്റെയും വിവാഹം ആര്‍ കെ ഹൗസില്‍ വച്ചായിരുന്നു
രണ്‍ബീര്‍ തന്നെയാണ് വിവാഹവേദി തീരുമാനിച്ചത്
450 അതിഥികള്‍ വിവാഹത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ആലിയയുടെ മുത്തച്ഛനായ നരേന്ദ്ര നാഥ് റസ്ദാന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വിവാഹം ഏപ്രിലില്‍ തന്നെ തീരുമാനിച്ചത്
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ റിലീസാണ് വിവാഹം വൈകുന്നതിനുള്ള കാരണം
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ കപൂര്‍
പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്