Tap to Read ➤

താരവെട്ടത്തിൽ നിന്നും ഒളിവിലേക്ക്! വിജയ് ബാബുവിൻ്റെ ജീവിതം

ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ജീവിതം...!
2002ല്‍ സ്റ്റാര്‍ ഇന്ത്യയില്‍ ജോലി ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ കരിയര്‍ ആരംഭിക്കുന്നത്
പിന്നീട് ജോലി രാജിവെച്ച് ദുബായില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആരംഭിച്ചു
വര്‍ഷങ്ങള്‍ക്കുശേഷം സിതാര ടിവി, ഏഷ്യാനെറ്റ് എന്നിവയില്‍ വര്‍ക്ക് ചെയ്തു
2009ല്‍ സൂര്യ ടിവിയില്‍ ജോലി ചെയ്തു തുടങ്ങി
2011ല്‍ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് വിജയ് ബാബു അഭിനയരംഗത്ത് എത്തുന്നത്
തുടര്‍ന്ന് നീന, ആകാശവാണി എന്നീ ചിത്രങ്ങളില്‍ നായകനായി
പിന്നീട് സാന്ദ്ര തോമസുമായി ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മ്മമാണമ കമ്പനി ആരംഭിച്ചു
2022 ഏപ്രിൽ 22ന് മലയാള സിനിമയിലെ ഒരു നടി, നടനെതിരെ ശാരീരികവും, ലൈംഗികവുമായ പീഡനം നടത്തിയെന്ന് ആരോപിക്കുകയും തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു
കേസിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്ന് തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇരയുടെ പേര് വിജയ് ബാബു പറയുകയും പിന്നീട് കൂടുതല്‍ കേസ് നടനെതിരെ ചുമത്തുകയും ചെയ്തു
തുടര്‍ന്ന് ഇന്ത്യ വിട്ട് ഒളിവില്‍ പോയ വിജയ് ബാബുവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു