Tap to Read ➤

ഉയർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷി; ഭാവനയുടെ ജീവിതവും സിനിമയും

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവനയുടെ സിനിമാജീവിതത്തിലൂടെ!!
Saranya KV
കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ സിനിമാ അരങ്ങേറ്റം
തുടര്‍ന്ന് ഒരുപിടി മികച്ച കഥപാത്രങ്ങളിലൂടെ ഭാവന പ്രേക്ഷകരുടെ പ്രിയതാരമായി മാറി
സി ഐ ഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, ഛോട്ടാ മുംബൈ,നരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഭാവനയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം
മലയാളത്തിനു പുറമെ തമിഴിലും, കന്നഡയിലും ഭാവന സജീവമാണ്
2018ലായിരുന്നു സുഹൃത്തും കന്നഡ സിനിമ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം
നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
''ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'' എന്ന ചിത്രമാണ് ഭാവനയുടേതായി ചിത്രീകരണം ആരംഭിച്ച പുതിയ മലയാള ചിത്രം
അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക