Tap to Read ➤

ഇവർ റിയൽ ലൈഫ് ഹീറോസ്! അവയവദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത താരങ്ങൾ

അവയവദാനം മഹാദാനം എന്നാണ് പറയുക. മരണശേഷം നമ്മളിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു കിട്ടുന്ന പുണ്യപ്രവൃത്തി ആയിട്ടാണ് അവയവദാനത്തെ കാണാറുള്ളത്. അവയവദാനം ചെയ്യാൻ തയ്യാറായിട്ടുള്ള ബോളിവുഡ് താരങ്ങളെ അറിയാം.
Rahimeen KB
മരണശേഷം തന്റെ എല്ലാ അവയങ്ങളും ദാനം ചെയ്യാൻ തയ്യാറായിട്ടുള്ള നടനാണ് ആമിർ ഖാൻ
തന്റെ കണ്ണുകൾ ദാനം ചെയ്യാൻ അമിതാഭ് ബച്ചൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്
മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ഐ ബാങ്ക് അസോസിയേഷനുമായി ഐശ്വര്യ റായ് സമ്മതപത്രം ഒപ്പിട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു
മരണശേഷം തന്റെ ശരീരം ദാനം ചെയ്യാൻ തയ്യാറായ നടിയാണ് പ്രിയങ്കാ ചോപ്ര
തന്റെ അസ്ഥിമജ്ജ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച നടനാണ് സൽമാൻ ഖാൻ
മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് നടി റാണി മുഖർജി പ്രതിജ്ഞ എടുത്തിട്ടുണ്ട്
അടുത്തിടെ, മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനായി ആലിയ ഭട്ട് സമ്മതപത്രം ഒപ്പിട്ടു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുള്ള നടനാണ് മാധവൻ
കോർണിയൽ ബ്ലൈൻഡ്‌നസ് ഇല്ലാതാകുന്നതിനായി പ്രവർത്തിക്കുന്ന എൻജിഓയ്ക്ക് തന്റെ കണ്ണുകൾ ദാനം ചെയ്യാൻ സോനാക്ഷി സിൻഹ തയ്യാറായിട്ടുണ്ട്
ആലിയയ്ക്ക് പുറമെ രൺബീർ കപൂറും തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായതായി റിപ്പോർട്ടുണ്ട്