Tap to Read ➤

പ്രസവ ശേഷവും ഫിറ്റ്നസിൽ വിട്ടു വീഴ്ചയില്ല; ആരാധകരെ അമ്പരിപ്പിച്ചവർ

നായികയായി തിളങ്ങിയ നടിമാർക്ക് വിവാഹത്തിനും പ്രസവത്തിനും ശേഷം പഴയ സൗന്ദര്യം പോയി എന്ന കുറ്റപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെ വകവെക്കാതെ സ്വന്തം ശരീര ഭം​ഗി കാത്തു സൂക്ഷിച്ച നടിമാരും ഏറെയാണ്.
Abhinand Chandran
അടുത്തിടെ കുഞ്ഞിന് ജൻമം നൽകിയ സോനം കപൂർ പഴയ ശരീര ഭം​ഗി വീണ്ടെടുക്കുകയും കരിയറിൽ ശ്രദ്ധ നൽകുകയും ചെയ്യുന്നു.
പ്രസവ ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് കാജൽ അ​ഗർവാൾ.
രണ്ട് കുട്ടികളുടെ അമ്മയായ ശിൽപ്പ ഷെട്ടി ബോളിവുഡിലെ സ്ലിം ബ്യൂട്ടി ആണ്.
നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിര രാജ്പുത് രണ്ട് കുട്ടികളുടെ അമ്മയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ.
മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ എമി ജാക്സൺ ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ കരീന കപൂർ പ്രസവ ശേഷം പെട്ടെന്ന് തന്നെ പഴയ ശരീര ഭം​ഗി തിരിച്ചു പിടിച്ചു.
പ്രസവ ശേഷം വളരെ പെട്ടെന്ന് വണ്ണം കുറച്ച നടിയാണ് സ്മൃതി ഖന്ന. സോഷ്യൽ മീഡിയയിൽ നടിയുടെ ചിത്രം വൈറലായിരുന്നു.
മകൾ വാമിക ജനിച്ച ശേഷം പെട്ടെന്ന് തന്നെ പഴയ ഫിറ്റ്നസിലേക്ക് അനുഷ്ക ശർമ്മ തിരിച്ചു വന്നു.