Tap to Read ➤

സിനിമാതാരങ്ങള്‍ക്കിടയിലെ ഗവണ്‍മെന്റ് ജോലിക്കാര്‍

സിനിമാ തിരക്കുകള്‍ക്കിടയിലും മികച്ച വിദ്യാഭ്യാസം നേടുകയും ഗവണ്‍മെന്റ് ജോലി ചെയ്യുകയും ചെയ്ത പ്രമുഖ താരങ്ങളെക്കുറിച്ച് കൂടുതലറിയാം
തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ജോലി ചെയ്യുകയാണ് സുധീര്‍ കരമന
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഭീമന്‍ രഘു ഡി.വൈ.എസ്.പി റാങ്കില്‍ നില്‍ക്കുമ്പോളായിരുന്നു രാജി വെച്ചത്
15 വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു
കൊച്ചിയിലെ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് ലൈന്‍മാനായിരുന്നു ഹരിശ്രീ അശോകന്‍
1970ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു സോമന്‍ അഭിനയരംഗത്തേക്ക് കടന്നത്
കോളേജ് അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്തും ജഗദീഷ് സിനിമയില്‍ സജീവമായിരുന്നു
നടന്‍ സത്യന്‍ ഏറെക്കാലം സ്‌ക്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് കുറച്ചുകാലം സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുകയും ശേഷം പട്ടാളത്തില്‍ ചേരുകയും ചെയ്തു
നാഗർകോവിലിലെ എസ്.ടി ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അധ്യാപകനായി മധു ജോലി ചെയ്തിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക