Tap to Read ➤

ജിയ ഇറാനി മുതല്‍ പാല സജി വരെ

ബിഗ് ബോസ് മലയാളം നാലാം സീസണിലെ താരങ്ങള്‍  ഇവരാണോ ?
ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാല സജി. ലക്ഷക്കണക്കിന് ആരാധകരുള്ള സജി 10 വര്‍ഷം ഡല്‍ഹിയില്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് സെക്യൂരിറ്റി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലായിരുന്നു
ബിഗ് ബോസ് നാലാം സീസണില്‍ വാവ സുരേഷ് ഉണ്ടാവുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ചെറുപ്പത്തില്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ താല്‍പര്യം കണ്ടെത്തിയ വാവ സുരേഷ് എതാണ്ട് 30,000ലധികം പാമ്പുകളെ ഇതിനോടകം തന്നെ പിടികൂടിയിട്ടുണ്ട്
പ്രശസ്ത മോഡലും അഭിനേതാവുമായ ജിയ ഇറാനി ബിഗ് ബോസ് സീസണ്‍ മൂന്നിലെ മത്സാര്‍ത്ഥിയായിരുന്ന ഋതു മന്ത്രയുടെ മുന്‍ കാമുകന്‍ എന്ന നിലയിലാണ്  സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തങ്കച്ചന്‍ വിധുര. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍
ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുല്‍ ഈശ്വര്‍ നാലാം സീസണില്‍ ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്
സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് നാലാം സീസണിലുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. മുന്‍പ് മലയാളി ഹൗസിലും സന്തോഷ് പങ്കെടുത്തിരുന്നു
സ്റ്റാര്‍ മാജിക് താരം ലക്ഷ്മി പ്രിയയും നാലാം സീസണിലുണ്ടാവുമെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍