കാശല്ല എല്ലാം; പ്രതിഫലം വാങ്ങാതെ അതിഥി വേഷത്തിലെത്തിയ താരങ്ങള്‍
കൂട്ടുകാര്‍ക്കായി എന്തും സഹിക്കും, പ്രതിഫലം വാങ്ങാതെ അതിഥി വേഷത്തിലെത്തിയ സൂപ്പര്‍താരങ്ങള്‍
Saranya KV
2010ല്‍ പുറത്തിറങ്ങിയ ദുല്ഹ മില്‍ ഗയ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ ഷാരൂഖ് ഖാന് പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ബില്ലു ബാര്‍ബര്‍ എന്ന ചിത്രത്തില്‍ ഡാന്‍സ് കളിച്ച പ്രിയങ്ക ചോപ്രയ്ക്ക് നിര്‍മാതാവ് പ്രതിഫലം നല്‍കിയിരുന്നു. എന്നാല്‍ സൗഹൃദത്തിന്റെ പേരിലാണ് താന്‍ ഡാന്‍സ് കളിച്ചതെന്ന് പറഞ്ഞ് താരം പ്രതിഫലം മടക്കി നല്‍കുകയായിരുന്നു
പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ചിക്കിനി ചമേലി എന്ന ഗാനത്തിന് കത്രീന കൈഫ് ഡാന്‍സ് കളിച്ചത്. എന്നാല്‍ ഗാനം ഹിറ്റായതോടെ കരണ്‍ ജോഹര്‍ കത്രീനയ്ക്ക് ഫെറാറി കാര്‍ സമ്മാനമായി നല്‍കിയിരുന്നു
രോഹിത് ഷെട്ടി, അജയ് ദേവ്ഗണ് എന്നിവരോടുള്ള സൗഹൃദം കാരണമായിരുന്നു ബോല്‍ ബച്ചന് എന്ന ചിത്രത്തില്‍ പ്രതിഫലമൊന്നും വാങ്ങാതെ അമിതാഭ് ബച്ചന് ഡാന്‍സ് കളിച്ചത്
കഭി ഖുശി കഭി ഗം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ റാണി മുഖര്‍ജി പ്രതിഫലമായി ഒരു രൂപ പോലു വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
അഗ്നിപഥിന്റെ ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു റാവണ്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് അതിഥി വേഷത്തിലെത്തിയത്
സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ ഡാന്‍സ് കളിച്ചതിന് സല്മാന് പ്രതിഫലമായി ഒന്നും വാങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍