Tap to Read ➤

ജീവിത പങ്കാളിയെ വിദേശത്ത് നിന്നും കണ്ടെത്തിയ സിനിമാ താരങ്ങൾ

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ബോളിവുഡിൽ വിദേശികളുമായി പ്രണയത്തിലാവുകയും ഇവരെ വിവാഹം കഴിക്കുകയും ചെയ്ത താരങ്ങൾ ഏറെയാണ്.
Abhinand Chandran
അമേരിക്കൻ പൗരനായ ഡാനിയേൽ വെബ്ബർ ആണ് സണ്ണി ലിയോണിന്റെ ഭർത്താവ്. 2011 ലായിരുന്നു വിവാഹം.
തെന്നിന്ത്യൻ നടി ശ്രിയ ശരൺ റഷ്യൻ പൗരനെ ആണ് വിവാഹം കഴിച്ചത്. ആൻഡ്രി കൊസ്ചീവ് എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്.
പോപ് ​ഗായകനായ അമേരിക്കൻ പൗരൻ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്.
മലയാളിയായ നടി സുചിത്ര പിള്ള ഡാനിഷ് പൗരനായ ലാർസ് കെൽഡ്സണെ ആണ് വിവാഹം കഴിച്ചത്. 2005 ലായിരുന്നു വിവാഹം.
അമേരിക്കക്കാരനായ ജിനെ ​ഗുഡ്ഇനഫ് ആണ് പ്രീതി സിന്റയുടെ ഭർത്താവ്. 2016 ലായിരുന്നു വിവാഹം.
ബ്രിട്ടീഷ് പൗരനായ ബെനഡിക്ട് ടെയ്ലർ ആണ് രാധിക ആപ്തെയുടെ ഭർത്താവ്. 2012 ലായിരുന്നു വിവാഹം.
നടൻ അരുണോദയ് സിം​ഗ് വിവാഹം കഴിച്ചത് കാനേഡിയൻ പൗര ലീ എൽട്ടനെ ആണ്. 2016 ലായിരുന്നു വിവാഹം.