Tap to Read ➤

പ്രായമല്ല, പ്രണയമാണ് പ്രധാനം; പ്രായം കുറഞ്ഞവരെ ഭർത്താവാക്കിയ താരങ്ങൾ

പ്രണയത്തിനും വിവാഹത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച താരങ്ങൾ ഏറെയാണ്. ബോളിവുഡിലെ മുൻ നിര നായികമാരുൾപ്പെടെ തങ്ങളേക്കാൾ പ്രായം കുറഞ്ഞയാളെ ജീവിത പങ്കാളിയിക്കാൻ മടിച്ചിട്ടില്ല.
abhinand chandran
44 കാരിയാണ് സോഹ അലി ഖാൻ. ഭർത്താവ് കുനാൽ ഖെമുവിന്റെ പ്രായം 39 ഉം.
38ാം വയസ്സിലാണ് കത്രീന വിവാഹം കഴിക്കുന്നത്. വിവാഹിതനാവുമ്പോൾ ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 33 ഉം.
നടി ബിപാഷ ബസുവിന്റെ ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറിന് നടിയേക്കാൾ മൂന്ന് വയസ്സ് കുറവാണ്.
നേഹ ധുപിയയുടെ ഭർത്താവ് അം​ഗദ് ബേഡിക്ക് നടിയേക്കാൾ മൂന്ന് വയസ് കുറവാണ്.
ലോക സുന്ദരി ഐശ്വര്യ റായുടെ പ്രായം 49 ആണ്. ഭർത്താവ് അഭിഷേക് ബച്ചന് 46 ഉം.
പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ട്. നിക് ജോനാസിന്റെ പ്രായം 30 ആണ്. പ്രിയങ്കയ്ക്ക് 40 ഉം.
സെയ്ഫ് അലി ഖാനേക്കാൾ 10 വയസ് കൂടുതൽ ആയിരുന്നു ആദ്യ ഭാര്യ അമൃത സിം​ഗിന്. 13 വർഷത്തിന് ശേഷം ഇരുവരും വേർ‌പിരിഞ്ഞു.