വിവാഹത്തിന് ലക്ഷങ്ങള്‍ വിലയുള്ള ചുവപ്പ് ലെഹങ്ക അണിഞ്ഞ താരസുന്ദരിമാര്‍
വിവാഹത്തിന് ചുവപ്പ് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത ബോളിവുഡ് സുന്ദരിമാര്‍
Saranya KV
സബ്യസാചി ഡിസൈന്‍ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു ഇന്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന് പ്രിയങ്ക അണിഞ്ഞത്. നിറയെ പൂക്കള്‍ നിറഞ്ഞ ലെഹങ്ക 110 പേര് 3720 മണിക്കൂര്‍ ചിലവിട്ടാണ് തുന്നിയെടുത്തത്
ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ച് നടന്ന വിവാഹത്തിന് ലക്ഷങ്ങള്‍ വില വരുന്ന ചുവപ്പ് ലെഹങ്കയായിരുന്നു ഹന്‍സിക അണിഞ്ഞത്
അമ്മയുടെ 33 വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചുവപ്പ് സാരിയായിരുന്നു യാമി ഗൗതം വിവാഹത്തിന് അണിഞ്ഞത്
വെള്ളയില്‍ ചുവന്ന ബോര്‍ഡറുകളുള്ള ബംഗാളി സാരിയായിരുന്നു കേരള ശൈലിയുള്ള വിവാഹത്തിന് മൗനി റോയ് അണിഞ്ഞത്
ടെലിവിഷന്‍ സീരിയലുകളിലൂടെ വെള്ളിത്തിരയിലെത്തിയ മൗനി റോയിയുടെ ഭര്‍ത്താവ് മലയാളിയായ സൂരജ് നമ്പ്യാരാണ്
ചുവന്ന നിറത്തില്‍ കൈകൊണ്ട് നെയ്ത മട്ക സില്‍ക്ക് ലെഹങ്കയായിരുന്നു വിവാഹത്തിന് കത്രീന കൈഫ് അണിഞ്ഞത്
സബ്യസാചി ഡിസൈന്‍ ചെയ്ത ചുവന്ന ലെഹങ്കയായിരുന്നു വിവാഹത്തിന് ദീപിക അണിഞ്ഞത്. കൊങ്ങിണി, സിന്ധ് ആചാരങ്ങള്‍ പ്രകാരമായിരുന്നു താരവിവാഹം
ചുവപ്പും സ്വര്‍ണനിറവും ചേര്‍ന്ന ലെഹങ്കയായിരുന്നു വിവാഹത്തിന് സോനം കപൂര്‍ അണിഞ്ഞത്
ഹെവി സര്‍ദോസി എംബ്രോയ്ഡറിയും ലോട്ടസ് മോട്ടിഫുകളും ചേര്‍ന്ന വിവാഹ വസ്ത്രം അനുരാധ വകീലാണ് ഡിസൈന്‍ ചെയ്തത്