Tap to Read ➤

ഇന്ത്യൻ പൗരത്വമില്ലാത്ത ബോളിവുഡ് താരങ്ങൾ

ബോളിവുഡ് സിനിമകളിലൂടെ ആരാധക മനം കവർന്ന സൂപ്പർ താരങ്ങളിൽ ചിലർക്ക് ഇന്ത്യന്‍ പൗരത്വമില്ല. ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ‌ അടക്കമുള്ളവർ അക്കൂട്ടത്തിലുണ്ട്
ദീപിക പദുകോൺ

 ജനിച്ചതും വളർ‌ന്നതും ഡെന്മാർക്കിൽ ആയതിനാൽ ഡാനിഷ് പൗരത്വമാണ് താരത്തിനുള്ളത്
അക്ഷയ് കുമാർ

 ജനിച്ച് വളർന്നത് അമ‍ൃത് സറിലും ഡൽഹിയുമായി. കനേഡിയൻ പൗരത്വമാണ് താരത്തിനുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് പൗരത്വം പലപ്പോഴും ചർച്ചയാകാറുണ്ട്
ആലിയ ഭട്ട്

നടിയും മോഡലുമായ ആലിയയ്ക്കുള്ളത് ബ്രിട്ടീഷ് പൗരത്വമാണ്. അമ്മ സോണി റസ്ദാൻ വിദേശിയായതിനാലാണ് താരത്തിനും ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്
കത്രീന കൈഫ്

വിദേശിയായ കത്രീന മോഡലിങ്ങിലൂടെയാണ് ബോളിവുഡിൽ ചുവടുറപ്പിച്ചത്. അമ്മ ബ്രിട്ടീഷ് പൗരയായതിനാലാണ് കത്രീനയ്ക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്
ഇമ്രാൻ ഖാൻ

അമേരിക്കയിൽ ജനിച്ച് വളർന്നതിനാൽ നടനും ആമിർഖാന്റെ ബന്ധുവുമായ താരത്തിന് അമേരിക്കൻ പൗരത്വമാണുള്ളത്
ജാക്വിലിൻ ഫെർണാണ്ടസ്

 ശ്രീലങ്കന്‍-മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇരട്ടപൗരത്വമാണുള്ളത്
നർ​ഗീസ് ഫക്രി

 റോക്ക്‌സ്റ്റാർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ നർഗീസ് ഫക്രി അമേരിക്കൻ പൗരത്വമുള്ള നടിയാണ്
സണ്ണി ലിയോണി

 പോൺ സിനിമകളിലൂടെ ശ്രദ്ധനേടിയ സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക