Tap to Read ➤

കഴിക്കാൻ വിമാനത്തിൽ കയറുന്ന ഷാരൂഖ്; ചൂടില്ലെങ്കിൽ സൽമാൻ ചൂടാവും

ബോളിവുഡിലെ പല താരങ്ങൾക്കും ഭക്ഷണത്തിന്റെ കാര്യത്തിൽ പല വിധ താൽപര്യങ്ങളാണ്. ഷാരൂഖ് ഉൾപ്പെടെയുള്ള താരങ്ങളുടെ ഭക്ഷണ ശീലങ്ങൾ കൗതുകമുണർത്തുന്നതാണ്.
abhinand chandran
കുനാൽ കപൂർ
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കുറച്ച് ഭക്ഷണം പാത്രത്തിൽ ബാക്കി വെക്കുന്നതാണ് കുനാൽ കപൂറിന്റെ രീതി.
ഷാരൂഖ് ഖാൻ
വിമാനത്തിലെ ഭക്ഷണത്തോടാണ് ഷാരൂഖ് ഖാന് പ്രിയം. കഴിക്കുന്നതിനിടെ ആരെങ്കിലും സെൽഫി എടുക്കാൻ വന്നാൽ നടന് ഇഷ്ടപ്പെടില്ല.
സൽമാൻ ഖാൻ
നല്ല ചൂടുള്ള ഭക്ഷണം ആണ് സൽമാൻ ഖാന് പ്രിയം. ബാക്കി വരുന്ന ഭക്ഷണത്തിൽ അച്ചാറോ ബട്ടറോ ചേർത്ത് നടൻ കഴിക്കും.
ടെെ​ഗർ ഷെറോഫ്
ഫിറ്റനസിന് വലിയ ശ്രദ്ധ കൊടുക്കുന്ന ടെെ​ഗർ  ഷെറോഫ് ദിവസം 12 മുട്ടയോളം കഴിക്കും.
അജയ് ദേവ്​ഗൺ
കഴിക്കുന്നത് മുമ്പ് അജയ് ദേവ​ഗ്​ഗൺ കൈ സാനിറ്റെെസ് ചെയ്യും. കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ നടൻ താൽപര്യപെടുന്നില്ല. സ്പൂൺ ഉപയോ​ഗിച്ചാണ് കഴിക്കുക.
ഷാഹിദ് കപൂർ
കാപ്പിയില്ലാതെ ഷാഹിദ് കപൂറിന് പറ്റില്ല. മിക്ക ദിവസവും 10 കപ്പ് കാപ്പി നടൻ കുടിക്കുമിത്രെ.
ആലിയ ഭട്ട്
തൈര് ആണ് ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട വിഭവം. മിക്കപ്പോഴും തന്റെ ഭക്ഷണ വിഭവങ്ങളിൽ ആലിയ തൈര് ഉപയോ​ഗിക്കുന്നു.