Tap to Read ➤

വീട്ടു വാടക കേട്ടാൽ അമ്പരക്കും; താരങ്ങൾ ഒരു മാസം നൽകുന്ന തുക!

ബോളിവുഡ് താരങ്ങളുടെ ആഡംബര ജീവിതം ഏറെ പ്രശസ്തമാണ്. വീട്ടു വാടക ആയി വൻ തുകയാണ് താരങ്ങൾ ചെലവഴിക്കുന്നത്. ഇവരിൽ പലർക്കും സ്വന്തമായി വേറെ വീടുകളും ഉണ്ട്.
abhinand chandran
കൃതി സനോൻ
10 ലക്ഷം രൂപയാണ് കൃതി സനോനിന്റെ വീട്ടു വാടക. അമിതാബ് ബച്ചന്റെ അയൽക്കാരി ആണ് നടി.
ജാക്വിലിൻ ഫെർണാണ്ടസ്
6.7 ലക്ഷം രൂപയാണ് ജാക്വിലിൻ ഫെർണാണ്ടസ് നൽകുന്ന വീട്ടു വാടക. നേരത്തെ ഈ വീട് ഉപയോ​ഗിച്ചത് പ്രിയങ്ക ചോപ്ര ആയിരുന്നു.
അലി ഫസൽ
അടുത്തിടെ വിവാഹം കഴിച്ച അലി ഫസലും റിച്ച ചദ്ദയും 3 ലക്ഷം രൂപ പ്രതിമാസം വീട്ടു വാടക നൽകുന്നു.
കത്രീന-വിക്കി
വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ കത്രീന കൈഫും വിക്കി കൗശലും തെരഞ്ഞെടുത്ത അപ്പാർട്മെന്റിന് മാസം എട്ട് ലക്ഷം രൂപയാണ് വാടക.
ദീപിക-രൺവീർ
7.25 ലക്ഷം രൂപ ആണ് രൺവീർ സിം​ഗ് എടുത്ത ഫ്ലാറ്റിന്റെ വാടക. താരങ്ങൾക്ക് വേറെ വീടുകളും ഉണ്ട്.
മാധുരി ദീക്ഷിത്
12. 5 ലക്ഷം രൂപയാണ് മാധുരി ദീക്ഷിത് താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക. താരത്തിന് സ്വന്തമായി വേറെ വീടുമുണ്ട്.
ഹൃതിക് റോഷൻ
8.25 ലക്ഷം രൂപയാണ് ജുഹുവിൽ ഹൃതിക് റോഷൻ താമസിക്കുന്ന വീടിന്റെ വാടക.