Tap to Read ➤

വിവാഹത്തിന് മുമ്പേ അടുത്തറിയണം; ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്ന താരങ്ങൾ

ബോളിവുഡ് താരങ്ങളിൽ മിക്കവരും പ്രണയത്തിലായാൽ വിവാഹത്തിന് മുമ്പേ തന്നെ ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടക്കുന്നവരാണ്. വിവാഹത്തിന് മുമ്പ് പങ്കാളിയോടൊപ്പം കഴിയുന്ന ഇവർ ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലായാൽ മാത്രമേ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂ.
abhinand chandran
2012 ൽ വിവാഹം കഴിക്കുന്നതിന് മുമ്പ് സെയ്ഫ് അലി ഖാനും കരീന കപൂറും ലിവ് ഇൻ റിലേഷനിൽ ആയിരുന്നു. നടി തന്നെയാണ് ഇത് തുറന്ന് പറഞ്ഞത്.
ആറ് വർഷം പ്രണയത്തിലായിരുന്ന രൺബീറും കത്രീനയും മുംബൈയിൽ ഒന്നിച്ചായിരുന്നു താമസം. എന്നാൽ പിന്നീട് ഇരുവരും ബ്രേക്ക് അപ്പ് ആയി. ‌
‌തങ്ങൾ ലിവ് ഇൻ റിലേഷനിലാണെന്ന് ജോൺ എബ്രഹാമും ബിപാഷ ബസുവും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇരുവരും പിന്നീട് പ്രണയ ബന്ധം അവസാനിപ്പിച്ചു.
അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുതും അങ്കിത ലോഖണ്ഡയും ആറ് വർഷം ഒരുമിച്ച് കഴിഞ്ഞവരാണ്. പിന്നീട് ഈ പ്രണയം അവസാനിച്ചു.
അടുത്തിടെ വിവാ​ഹം കഴിച്ച ആലിയ ഭട്ടും രൺബീർ കപൂറും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു.
കാമുകി സബ അസദിനൊപ്പം വീട് മാറിയിരിക്കുകയാണ് നടൻ ഹൃതിക് റോഷനും. ഹൃതിക് വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
2001 ൽ വിവാഹം കഴിക്കുന്നതിന് മുമ്പ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു.