Tap to Read ➤

താര വിവാഹങ്ങളുടെ 2022; ആഘോഷിക്കപ്പെട്ട കല്യാണ ചിത്രങ്ങൾ

തുടരെ താര വിവാഹങ്ങൾ നടന്ന വർഷമായിരുന്നു 2022. ഈ വർഷം അവസാനിക്കാനിരിക്കെ ജനശ്രദ്ധ നേടിയ തെന്നിന്ത്യൻ, ബോളിവുഡ് താരങ്ങളുടെ വിവാഹ ചിത്രങ്ങൾ കാണാം.
abhinand chandran
2022 ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹം കഴിച്ചത്.
ചെന്നെെയിൽ സ്വകാര്യമായി നടന്ന ചടങ്ങിലാണ് മഞ്ജിമയും ​ഗൗതം കാർത്തിക്കും വിവാഹം കഴിച്ചത്.
ഈ വർഷം ഏപ്രിൽ 14 നാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹം കഴിച്ചത്.
ജനുവരി മാസത്തിൽ ആയിരുന്നു മൗനി റോയിയും സൂരജ് നമ്പ്യാറും തമ്മിലുള്ള വിവാഹം.
മൗനിയുടെ വിവാഹത്തിന് ശേഷം ഫെബ്രുവരിയിൽ കരിഷ്മ തന്നയുടെ വിവാഹവും നടന്നു.
നടൻ വിക്രാന്ത് മസെ കാമുകി ശീതൾ താക്കൂറിനെ വിവാഹം കഴിച്ചതും ഫെബ്രുവരിയിലാണ്.
നടൻ അലി ഫസൽ റിച്ച ഛദ്ദയെ വിവാഹം കഴിച്ചത് ഈ വർഷം ഒക്ടോബർ മാസത്തിലാണ്.
ഫെബ്രുവരി മാസത്തിലാണ് നടൻ ഫർഹാൻ അക്തർ കാമുകി ശിബാനിയെ വിവാഹം കഴിച്ചത്.