Tap to Read ➤

യഥാര്‍ത്ഥ ജീവിതകഥകള്‍ സിനിമയായപ്പോള്‍

യഥാര്‍ത്ഥ കഥകളെ ആസ്പദമാക്കി ഒരുക്കിയ മലയാള ചിത്രങ്ങള്‍..!
മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ സംവിധായകന്‍ ജെ സി ദാനിയേലിന്റെ ജീവിതം പറഞ്ഞ ചിത്രമാണ് സെല്ലുലോയ്ഡ്‌
നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകം ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് തലപ്പാവ്
ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് ആണ് സമീറ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്
അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ക്യാപ്റ്റന്‍
ജേക്കബ് എന്ന പ്രവാസി വ്യവസായിക്ക് ബിസിനസില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം അവതരിപ്പിക്കുന്നത്
അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് തിരക്കഥ എന്ന ചിത്രത്തില്‍ പരാമർശിച്ചിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്
കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക