Tap to Read ➤

കഴിവും സൗന്ദര്യവും ഉണ്ടായിട്ടും ബോളിവുഡിൽ അവ​ഗണിക്കപ്പെട്ടവർ

തുടക്കത്തിൽ ശ്രദ്ധിക്കപ്പെടുകയും പിന്നീട് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെയും പോയ നടിമാർ ബോളിവുഡിൽ ഏറെയാണ്. കഴിവും സൗന്ദര്യവും ഉണ്ടായിട്ടും ഇവർ എന്ത് കൊണ്ടാണ് തഴയപ്പെട്ടതെന്നാണ് പലപ്പോഴും ആരാധകരുടെ ചോദ്യം.
Abhinand Chandran
കോക്ടെയ്ൽ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആയിരുന്നു തുടക്കമെങ്കിലും നടി ഡയാനയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.
മോഡലിം​ഗ് രം​ഗത്ത് തിളങ്ങിയെങ്കിലും നടിയെന്ന നിലയിൽ ശ്രദ്ധ നേടാൻ ദിയ മിർസയ്ക്ക് കഴിഞ്ഞില്ല.
ഇന്ത്യക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം ചൂടിയ ലാറ ദത്തയ്ക്ക് അതേവിജയം സിനിമകളിൽ ആവർത്തിക്കാനായില്ല.
സൽമാൻ ഖാൻ നായകനായ വീർ ആയിരുന്നു ആദ്യ സിനിമയെങ്കിലും പിന്നീട് നല്ല സിനിമകൾ സറീൻ ഖാന് ലഭിച്ചില്ല.
നടി ശർമിള ടാ​ഗോറിന്റെ മകളായ സോഹ അലിഖാനും ബോളിവു‍ഡിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല.
തുടക്ക കാലത്ത് ഹിന്ദി സിനിമകളിൽ കരിയർ വളർത്താൻ ശ്രമിച്ചിരുന്നെങ്കിലും ശ്രുതി ഹാസൻ തെന്നിന്ത്യൻ സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടത്.
ജന്നത്ത് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച് സൊനാൽ ചൗഹാന് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.
ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുള്ള സ്നേഹ ഉല്ലാലിനും ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാനായില്ല.