Tap to Read ➤

ആരാധകർ ഞെട്ടിയ വിവാഹ മോചനങ്ങള്‍

സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ വിവാഹം ചെയ്യുകയും പിന്നീട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വിവാഹമോചനം നേടുകയും ചെയ്ത സിനിമാതാരങ്ങളിതാ
കാവ്യ മാധവന്‍ -നിഷാല്‍ ചന്ദ്ര
2009ലായിരുന്നു കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
ദിലീപ് - മഞ്ജു വാര്യര്‍
1998ലായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം. എന്നാല്‍ 2013ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ 2015ല്‍ നിയപരമായി ഇരുവരും വിവാഹമോചനം നേടി
മനോജ് കെ ജയന്‍ - ഉര്‍വശി
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു 2000ത്തില്‍ മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു
ലിസി - പ്രിയദര്‍ശന്‍
1990ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014 -ലായിരുന്നു വേര്‍പിരിയാന്‍ തീരുമാനിച്ചത്. 24വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016 സെപ്റ്റംബറില്‍ ഇരുവരും വിവാഹമോചനം നേടി
അമല പോള്‍ - വിജയ്
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു നടി അമലപോളും തമിഴ് സംവിധായകന്‍ വിജയിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത. 2014ല്‍ വിവാഹിതരായ ഇരുവരും 2016ല്‍ വേര്‍പിരിയുകയായിരുന്നു
രേവതി - സുരേഷ് മേനോന്‍
1988ലായിരുന്നു രേവതിയും സുരേഷ് മേനോനും തമ്മിലുള്ള വിവാഹം. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2002ല്‍ ഇരുവരും വേര്‍പിരിഞ്ഞു
ദിവ്യ ഉണ്ണി - സുധീര്‍ ശേഖരന്‍
സിനിമയില്‍ സജീവമായിരുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. പിന്നീട് അഭിനയം നിര്‍ത്തി ഭര്‍ത്താവ് സുധീര്‍ ശേഖരനൊപ്പം താരം അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി