Tap to Read ➤

ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ ജീവിത കഥ

സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി
ഫാഷന്‍ ഫോട്ടോഗ്രാഫി, വെഡ്ഡിംഗ് ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ തിളങ്ങുന്ന ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി.
നാരീസ് വെഡ്ഡിംഗ്‌സ് എന്ന പേരില്‍ സ്വന്തമായൊരു സ്ഥാപനവും ഡെയ്‌സി നടത്തുന്നുണ്ട്.
നിരവധി വനിത ഫോട്ടോഗ്രാഫര്‍മാര്‍ ഡെയ്‌സിയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.
അതുല്യകലാകാരി ഫിലോമിനയുടെ സഹോദരന്റെ മകളുടെ മകളാണ് ഡെയ്‌സി
ഫിലോമിനയുടെ കൊച്ചുമകള്‍ എന്നാണ് ഡെയ്‌സി തന്നെ പരിചയപ്പെടുത്തിയത്
അമ്മമ്മ ഫിലോമിനയെ ചൊല്ലി ഏറെ അഭിമാനിക്കുമ്പോഴും ആ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന് ഡെയ്‌സി പറഞ്ഞിരുന്നു
ഫോട്ടോഗ്രാഫി പ്രൊഫഷണലായി പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഡെയ്‌സിയുടെ ഫോട്ടോഗ്രാഫി ഗുരു യൂട്യൂബ് ആണ്.
യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ ഡെയ്‌സി മനസ്സിലാക്കിയത്.