Tap to Read ➤

ഇവരെപ്പോലെ ഇവർ മാത്രം!

ഓരോ വർഷവും ഒട്ടനവധി സിനിമകളാണ് മലയാളത്തിൽ പിറവിയെടുക്കുന്നത്. എന്നാൽ അത്തരം സിനിമകളിലെ ചില കഥാപാത്രങ്ങൾ എക്കാലവും സിനിമ സ്നേഹി ഒപ്പം കൊണ്ടുനടക്കും. അത്തരത്തിൽ മലാളികൾക്ക് പ്രിയപ്പെട്ട ചില കഥാപാത്രങ്ങൾ പരിചയപ്പെടാം...
ദാസനും വിജയനും

 ഗഫൂറിന്റെ ചതിയിൽ കുടുങ്ങി മദ്രാസിൽ എത്തിയ ദാസന്റേയും വിജയന്റേയും ജീവിതം മലയാളിക്ക് കാണാപാഠം
രമണൻ

മുതലാളി ഒരു ചെറ്റയാണ് എന്ന ഒറ്റ ഡയലോ​ഗ് മതി പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകനെ മലയാളിക്ക് ഓർമിക്കാൻ
അനന്ദൻ നമ്പ്യാർ

 ഇത്രയേറെ ഭയമുളളിൽവെച്ച് നടക്കുന്ന ലോല മനസിനുടമയായ ഒരു കള്ളകടത്തുകാരൻ മലയാള സിനിമയിൽ വേറെയില്ല
പവനായി

 ക്യാപ്റ്റൻ രാജു അന്നും ഇന്നും സിനിമാ സ്നേഹിക്ക് മെഷീൻ ​ഗണ്ണുമായി നടക്കുന്ന വാടകകൊലയാളി പവനായിയാണ്
നാ​ഗവല്ലി

വിടമാട്ടേ? എന്ന ഒറ്റ ഡയലോ​ഗിലൂടെ എന്നേക്കും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി ശോഭനയുടെ നാ​ഗവല്ലി
ആടുതോമ

മലയാള സിനിമയിലെ ഉശിരുള്ള ആൺകുട്ടി. മോഹൻലാലിന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്ന്
കോട്ടയം കുഞ്ഞച്ചൻ

 മലയാള സിനിമയിൽ എപ്പോഴും യുവത്വത്തോടെ നിലനിൽക്കുന്ന കഥപാത്രമാണ് മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ
മീശ മാധവൻ

 മലയാള സിനിമയിലെ നല്ലവനായ കള്ളൻ. ഇത്രയേറെ ആഘോഷിക്കപ്പെടുന്ന മറ്റൊരു ദിലീപ് കഥാപാത്രമില്ല
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!