Tap to Read ➤

കെജിഎഫ് താരം ശ്രീനിധി ചില്ലറക്കാരിയല്ല!

കെജിഎഫ് 2 ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകൻ യാഷും നായിക ശ്രീനിധി ഷെട്ടിയും കൊച്ചിയില്‍ എത്തിയിരുന്നു. കെജിഎഫിലൂടെ അഭിനയത്തിൽ ചുവടുറപ്പിച്ച യുവതാരം ശ്രീനിധിയെ കുറിച്ച് കൂടുതൽ അറിയാം.
ബെംഗളൂരു സ്വദേശിനിയായ മോഡലും നടിയും
ശ്രീനിധി ഷെട്ടി ഒരു പുതുമുഖമായി പരിഗണിക്കേണ്ട താരമല്ല
നിരവധി മോഡലിംഗ് മത്സര രംഗത്ത് വിജയി ഒപ്പം കര്‍ണ്ണാടകയുടെ സൗന്ദര്യ റാണിയുമായിരുന്നു ശ്രീനിധി
എഞ്ചിനീയറിങ് ബിരുദധാരിയായ താരം പഠനകാലത്ത് മോഡലിംഗില്‍ സജീവമായിരുന്നു
2012ല്‍ അമേരിക്കന്‍ ബ്രാന്റായ ക്ലീന്‍ ആന്റ് ക്ലിയര്‍ നടത്തിയ ഫ്രഷ് ഫേസ് മത്സരത്തിലൂടെ തുടക്കം
2015ലെ മിസ് കര്‍ണാടക മത്സരത്തിന്റെ ടൈറ്റില്‍ വിന്നർ
2016ൽ മിസ് സൂപ്പര്‍ നാഷണലായും തെരഞ്ഞെടുക്കപ്പെട്ടു
​റീന ദേശായി എന്ന നായിക കഥാപാത്രത്തെ കെജിഎഫിൽ അവതരിപ്പിക്കുന്നു
വിക്രം നായകനായെത്തുന്ന കോബ്രയിയും നായിക ശ്രീനിധി ഷെട്ടിയാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക