Tap to Read ➤

പ്രമുഖ നടികൾ വേണ്ടെന്ന് പറഞ്ഞ മലയാള സിനിമകൾ

കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് കരുമാടിക്കുട്ടന്‍ സിനിമയില്‍ നിന്നും നടി ദിവ്യ ഉണ്ണി പിന്മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ദിവ്യ ഉണ്ണിയെ പോലെ പലവിധ കാരണങ്ങളാല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉപേക്ഷിച്ച പ്രമുഖ നടിമാരെക്കുറിച്ച് കൂടുതലറിയാം.
മഹാനടി എന്ന ചിത്രത്തില്‍ അണിയറപ്രവര്‍ത്തകര്‍ സാവിത്രിയായി ആദ്യം തീരുമാനിച്ചത് നിത്യ മേനോനെയായിരുന്നു. എന്നാല്‍ പിന്നീട് കീര്‍ത്തിസുരേഷാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്
കലാഭവന്‍ മണി നായകനായി എത്തിയ കരുമാടിക്കുട്ടനില്‍ നായികയായി ആദ്യം തീരുമാനിച്ചത് ദിവ്യ ഉണ്ണിയെയായിരുന്നു. എന്നാല്‍ നായകന്‍ മണിയായതിനാല്‍ നടി ചിത്രത്തിന്‍ നിന്നും പിന്മാറുകയായിരുന്നു
ഡോ. ബിജു സംവിധാനം ചെയ്ത സൈറയില്‍ ആദ്യം നായികയായി തീരുമാനിച്ചത് കാവ്യ മാധവനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായിക ഒരു ഷര്‍ട്ട് അഴിക്കുന്ന സീനുള്ളതിനാല്‍ കാവ്യ  പിന്മാറുകയായിരുന്നു
ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് മീര ജാസ്മിനെയായിരുന്നു. എന്നാല്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായതിനാല്‍ മീര ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
പൃഥ്വിരാജ് നായകനായി എത്തിയ പാവാടയില്‍ ആശ ശരത്തിന് പകരം ശോഭനയെ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ശോഭന പിന്മാറുകയായിരുന്നു
ആകാശദൂതിലെ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിബി മലയില്‍ ആദ്യം സമീപിച്ചത് സുഹാസിനിയെയായിരുന്നു. കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് നടി ചിത്രം ഉപേക്ഷിക്കുകയായിരുന്നു
സുഹാസിനിക്ക് ശേഷം ആനി എന്ന കഥാപാത്രം ചെയ്യാന്‍ സമീപിച്ചത് ഗീതയെയായിരുന്നു സിബി മലയില്‍ പിന്നീട് സമീപിച്ചത്. എന്നാല്‍ ഗീതയും കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു
ചന്ദ്രലേഖ എന്ന ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയായിരുന്നു. എന്നാല്‍ മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പൂജ ബത്രയെ സമീപിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക