ഇതല്ലേ സ്നേഹം! വേര്‍പിരിഞ്ഞിട്ടും സൗഹൃദം കാത്തു സൂക്ഷിക്കുന്നവര്‍
മക്കള്‍ക്കു വേണ്ടി എന്തും സഹിക്കും; വിവാഹമോചനത്തിനു ശേഷവും സുഹൃത്തുക്കളായി തുടരുന്ന താരങ്ങള്‍
Saranya KV
ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ആമിര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ള വിവാഹമോചനം. എന്നാല്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങള്‍
2 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷമായിരുന്നു അനുരാഗ് കശ്യപും കല്‍ക്കി കൊച്ച്ലിനും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇപ്പോഴും ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ്
നഷ്ടപരിഹാരം പോലും വാങ്ങാതെ പരസ്പര ബഹുമാനത്തോടെയായിരുന്നു ഫര്ഹാന് അക്തറും അധുന ഭബാനിയും വേര്‍പിരിഞ്ഞത്
വിവാഹമോചനത്തിനുശേഷവും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിച്ച താരങ്ങളാണ് ഹൃത്വിക് റോഷനും സൂസെയ്ന ഖാനും. മക്കള്‍ക്ക് വേണ്ടി താരങ്ങള്‍ മിക്കപ്പോഴും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്
വിവാഹമോചനത്തിനുശേഷവും മകനുവേണ്ടി ഒരുമിച്ച് സമയം ചെലവഴിക്കുന്ന താരങ്ങളാണ് കൊങ്കണ സെന്‍ ശര്‍മയും രണ്‍വീര്‍ ഷോറേയും
1998ല്‍ വിവാഹിതരായ മലൈക അറോറയും അര്‍ബാസ് ഖാനും 2017ലായിരുന്നു വേര്‍പിരിഞ്ഞത്. എന്നാല്‍ വിവാഹമോചനത്തിനുശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങളിരുവരും