Tap to Read ➤

ബിസിനസിലെ തകര്‍ച്ച, വിവാഹമോചനങ്ങള്‍; പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ

പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ
Saranya KV
തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു പ്രതാപ് പോത്തന്‍
മദ്രാസിലെ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു പ്രതാപ് പോത്തന്റെ ഫാമിലിയുടെ ബിസിനസുകള്‍ തകരുന്നത്
പിന്നീട് വളരെ കഷ്ടപ്പെട്ടാണ് താരം ബിഎ പഠനം പൂര്‍ത്തിയാക്കിയത്
പഠനത്തിനുശേഷം എം.സി.എം എന്ന പരസ്യ കമ്പനിയില്‍ പ്രൂഫ് റീഡറായി ജോലിക്ക് കയറി
ജോലിക്കിടയിലും നാടകരംഗത്ത് സജീവമായിരുന്നു
മദ്രാസി പ്ലേയേഴ്‌സ് എന്ന നാടകസംഘത്തിലൂടെയായിരുന്നു തുടക്കം
തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിലേക്ക്
പിന്നീട് അഭിനയിച്ച തകര എന്ന ചിത്രത്തിലൂടെ പ്രതാപ് പോത്തന്‍ എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി
തുടര്‍ന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു തുടങ്ങി
1985ല്‍ 'മീണ്ടും ഒരു കാതല്‍ കഥൈ' എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നു
1987ല്‍ ഋതുഭേതം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളത്തിലും സംവിധായകനായി അരങ്ങേറ്റം കുറിച്ചു
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്
നടി രാധികയാണ് നടന്റെ ആദ്യ ഭാര്യ. എന്നാല്‍ 1985ല്‍ ഇരുവരും വേര്‍പിരിഞ്ഞു
1990ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. എന്നാല്‍ ഇരുവരും 2012ല്‍ വേര്‍പിരിഞ്ഞു
തുടര്‍ന്ന് സിനിമയില്‍ നിന്നും പ്രതാപ് പോത്തന്‍ ഒരിടവേളയെടുത്തു. പിന്നീടാണ് '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്
ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകള്‍ താരത്തെ തേടിയെത്തി
എന്നാല്‍ 2022 ജൂലൈ 15ന് ചെന്നൈയിലെ അപ്പാരട്ട്‌മെന്റില്‍ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തി
മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് അവസാനമായി അഭിനയിച്ചത്‌