Tap to Read ➤

500 മുതല്‍ 5000 വരെ; ബോളിവുഡ് താരങ്ങളുടെ ആദ്യ പ്രതിഫലം

മലയാളതാരങ്ങളേക്കാള്‍ കൂടുതല്‍ കോടികള്‍ പ്രതിഫലമായി വാങ്ങുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ തുടക്കക്കാലത്ത് ഇന്നത്തെ മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കും ലഭിച്ചത് തുച്ഛമായ പ്രതിഫലമായിരുന്നു
വിജയ് നായനായി എത്തിയ 'തമിഴന്‍' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക വെള്ളിത്തിരയിലെത്തുന്നത്. അക്കാലത്ത് 5000 രൂപക്കാണ് താരം ആദ്യ പ്രോജക്ടിനായി കരാറില്‍ ഒപ്പിട്ടത്
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ ആദ്യ പ്രതിഫലം 500രൂപ മാത്രമായിരുന്നു. ബോളിവുഡില്‍ തന്റെ ആദ്യ ഹിറ്റായ സഞ്ജിര്‍ മാറുന്നതിനു മുന്‍പ് താരം അഭിനയിച്ച 12 സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു
ഇന്ന് ഒരു ചെറിയ റോളിനു പോലും കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന ആമിറിനു അന്ന് ആദ്യ ചിത്രത്തിനായി 1000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിമന്യ റായ് എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടായിരുന്നു കിംഗ് ഖാന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇന്ന് കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന താരത്തിന് ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെറും തുച്ഛമായ തുകയായിരുന്നു.
ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയായിരുന്നു ദീപിക പദുക്കോണിന്റെ സിനിമാജീവിതം ആരംഭിച്ചത്. ഇന്ന് കോടികള്‍ പ്രതിഫലമായി വാങ്ങിക്കുന്ന ദീപികയ്ക്ക് ആദ്യ ചിത്രത്തിന് 2000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ ആജ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലത്തിയത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് വളരെ തുച്ഛമായ പ്രതിഫലമായിരുന്നു നടന് ലഭിച്ചത്