50 കോടിയുടെ ഫ്ലാറ്റ് മുതല്‍ ഫെറാറി കാർ വരെ സമ്മാനങ്ങള്‍ നല്കിയ താരങ്ങള്‍
Saranya KV
വിവാഹ വാര്‍ഷികത്തിന് ബുര്‍ജ് ഖലീഫയിലെ 50 കോടി വില വരുന്ന അപ്പാര്‍ട്ട്മെന്റായിരുന്നു രാജ്കുന്ദ്ര ശില്പ ഷെട്ടിക്ക് സമ്മാനമായി നല്‍കിയത്
ഒന്നാം പിറന്നാളിന് ആരാധ്യയ്ക്ക് അഭിഷേക് ബച്ചന് 25 ലക്ഷത്തിന്റെ ബിഎംഡബ്ല്യു മിനി കൂപ്പര്‍ സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ജാക്വലിന് ഫെര്‍ണാണ്ടസിന് 2.5 കോടി വില വരുന്ന ഒരു പെയിന്റിങ്ങ് സല്മാന് ഖാന് സമ്മാനമായി നല്‍കിയിരുന്നു
അഗ്നിപത് എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് പ്രതിഫലമൊന്നും വാങ്ങാതിരുന്ന കത്രീന കൈഫിന് കരണ്‍ ജോഹര്‍ 2 കോടി വില വരുന്ന ചുവന്ന ഫെറാറി സമ്മാനമായി നല്‍കിയിരുന്നു
ബെവര്‍ലി ഹില്‍സില്‍ 75 കോടിയുടെ അവധിക്കാല വസതിയാണ് ആമിര്‍ ഖാന് മുന്‍ ഭാര്യ കിരണ്‍ റാവുവിന് സമ്മാനമായി നല്‍കിയത്
ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ പ്രഭാസിന് 1.5 കോടിയുടെ ജിം ഉപകരണങ്ങളായിരുന്നു സമ്മാനമായി നല്‍കിയത്
1.5 ലക്ഷം വില വരുന്ന ക്യാമറയാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ആലിയ ഭട്ടിന് സമ്മാനമായി നല്‍കിയത്