Tap to Read ➤

ചില്ലാകാന്‍ ചില്ലറ നോക്കില്ല; താരങ്ങളുടെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

താരങ്ങളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
Saranya KV
മാലിദ്വീപാണ് സാറ അലി ഖാന്റെ പ്രിയപ്പെട്ട ഇടം. ചരിത്രം, സംസ്‌ക്കാരം എന്നിവയില്‍ ഒരുപോലെ താല്‍പര്യമുള്ള സാറ ഷൂട്ടിങ്ങ് ഇടവേളകളില്‍ മിക്കപ്പോഴും യാത്ര ചെയ്യാറുണ്ട്‌
മാലിദ്വീപാണ് രാകുല്‍ പ്രീത് സിങ്ങിന്റെ പ്രിയപ്പെട്ട ഇടം. ബീച്ചുകളും, റിസോര്‍ട്ടുകളും ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് പൂളില്‍ വച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാണ് ഇഷ്ടം
യൂറോപ്പാണ് ജാന്‍വി കപൂറിന്റെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. അടുത്തിടെ താരം നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രങ്ങള്‍  വൈറലായിരുന്നു
മാലിദ്വീപാണ് ദിഷ പഠാനിയുടെയും പ്രിയപ്പെട്ട ഇടം. മാലിദ്വീപില്‍ നിന്നുമുള്ള താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ മുമ്പ് വൈറലായിരുന്നു
മാലിദ്വീപാണ് കത്രീന കൈഫിന്റെയും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. വിവാഹശേഷം വിക്കിയും കത്രീനയും ഹണിമൂണ്‍ ആഘോഷിക്കാനായി പോയത് മാലിദ്വീപിലേക്കായിരുന്നു
ആഫ്രിക്കയാണ് ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. ആരാധകരുടെ ശല്യമില്ലാതെ യാത്ര ആസ്വദിക്കാനാണ് ആലിയ ആഫ്രിക്ക തിരഞ്ഞെടുത്തതെന്നാണ് ഗോസിപ്പ്
ഇറ്റലിയാണ് ഷാഹിദ് കപൂറിന്റെ പ്രിയപ്പെട്ട സ്ഥലം. ബൈക്കുകളോട് താല്‍പര്യമുള്ള ഷാഹിദ് ഷൂട്ടിങ്ങ് ഇടവേളകളില്‍ ബൈക്കിലാണ് യാത്രകള്‍ നടത്താറുള്ളത്‌
സ്വിറ്റ്‌സര്‍ലാന്റാണ് കരീന കപൂറിന്റെ പ്രിയപ്പെട്ട ഇടം. ഹണിമൂണിനായി കരീന തിരഞ്ഞെടുത്തതും സ്വിറ്റ്‌സര്‍ലാന്റായിരുന്നു