Tap to Read ➤

കീര്‍ത്തി സുരേഷ് മാത്രമല്ല;  ഇവരും സൂപ്പര്‍നായികമാരുടെ മക്കളാണ്

അമ്മയുടെ വഴിയെ സിനിമയിലെത്തിയ നടിമാർ
Saranya KV
തമിഴ് താരം കുമാരി രുക്മണിയുടെ മകളായ ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌
നടി രമാദേവിയുടെ മകള്‍ കൃപയും ബാലതാരമായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കൃപയുടെ ആദ്യ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ്‌
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി രാധയുടെ മക്കളായ കാര്‍ത്തികയും തുളസിയും വെള്ളിത്തിരയിലെ അറിയപ്പെടുന്ന നടിമാരാണ്‌
അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സുമിത്രയുടെ മക്കളായ ഉമയും നക്ഷത്രയും സിനിമാതാരങ്ങളാണ്
ഒരുകാലത്ത് മോഹന്‍ലാലിന്റെ നായികയായിരുന്നു പൂര്‍ണിയ ഭാഗ്യരാജിന്റെ മകള്‍ ശരണ്യയും സിനിമയില്‍ സജീവമാണ്. അമ്മയെപ്പോലെ തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ശരണ്യയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു
1960കളില്‍ സിനിമയില്‍ സജീവമായ നടി പ്രേമയുടെ മകള്‍ ശോഭ ബാലതാരമായിട്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പശി എന്ന തമിഴ് ചിത്രത്തിലൂടെ ശോഭയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു
80കളിലെ സൂപ്പര്‍താരങ്ങളുടെ നായിക മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് സൗത്ത് ഇന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടി സീമയുടെ ഏകമകള്‍ അനു മിലനും ചലച്ചിത്ര താരമാണ്. എന്നാല്‍ അനു അഭിനയിച്ച 'സിംഫണി' അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു