കുടുംബം വാഴും സിനിമാലോകം; തെന്നിന്ത്യയിലെ താരകുടുംബങ്ങള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്തിലെ ശക്തരായ താരകുടുംബങ്ങള്‍
Abin MP
തെലുങ്ക് സിനിമയിലെ ശക്തരാണ് ദഗ്ഗുബട്ടി കുടുംബം. വെങ്കിടേഷ്, റാണ ദഗ്ഗുബട്ടി എന്നിവര്‍ ഈ കുടുംബത്തിലുള്ളവരാണ്
അക്കിനേനി കുടുംബമാണ് മറ്റൊരു കരുത്തര്‍. നാഗാര്‍ജുന, മക്കളായ നാഗ ചൈതന്യ, അഖില്‍ അക്കിനേനി എന്നിവര്‍ ഈ കുടുംബത്തിലെ ഇപ്പോഴത്തെ താരങ്ങള്‍.
അല്ലു അര്‍ജുന്റെ കുടുംബവും ശക്തരാണ്. അര്‍ജുനും സഹോദരന് അരവിന്ദുമാണ് ഇളമുറക്കാര്‍
ചിരഞ്ജീവിയുടെ കുടുംബവും തെലുങ്ക് സിനിമയിലെ വമ്പന്മാരാണ്. മകന് രാം ചരണും സഹോദരന്മാരായ പവന് കല്യാണും നാഗേന്ദ്ര ബാബുവുമൊക്കെ വലിയ താരങ്ങളാണ്
തെലുങ്കിലെ ശക്തരായ മറ്റൊരു കുടുംബമാണ് നന്ദമുരി കുടുംബം. എന്‍ടിആര്‍, ജൂനിയര്‍ എന്‍ടിആര്‍, ബാലയ്യ തുടങ്ങിയവരൊക്കെ ഈ കുടുംബത്തിലുള്ളവരാണ്.
സൂപ്പര്‍ താരം രജനീകാന്തിന്റെ കുടുംബവും ശക്തരാണ്. രജനീയുടെ മകളായ ഐശ്വര്യയും സൗന്ദര്യയും സിനിമാ രംഗത്തെ കരുത്തരാണ്.
സൂര്യയുടെ കുടുംബവും ശക്തരാണ്. ഭാര്യ ജ്യോതിക, സഹോദരന് കാര്‍ത്തിയും അച്ഛന് ശിവകുമാറുമെല്ലാം താരങ്ങളാണ്.
കമല്‍ഹാസന്റെ കുടുംബം പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അഭിനേതാക്കള്‍ മാത്രമല്ല പാട്ടുകാരും സംവിധായകരുമെല്ലാം ഈ കുടുംബത്തിലുണ്ട്