Tap to Read ➤

കാമുകിക്ക് വേണ്ടി എന്തും സഹിക്കും; വിമര്‍ശനങ്ങളില്‍ തളരാത്ത താരങ്ങള്‍

ട്രോളുകളില്‍ തളരാതെ പ്രണയിനിയെ ചേര്‍ത്ത്പിടിച്ച താരങ്ങള്‍!
Saranya KV
മൂന്ന് വര്‍ഷത്തിലധികമായി ഇഷാന്‍ ഖട്ടറുമായി പ്രണയത്തിലായിരുന്നു നടി അനന്യ പാണ്ഡെ
എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നതോടെ ഇഷാന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
പ്രസവശേഷം ശരീരഭാരം കൂടിയ ഐശ്വര്യ റായി അക്കാലയളവില്‍ ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കളിയാക്കിവര്‍ക്കെതിരെ രൂക്ഷമായി അഭിഷേക് ബച്ചന്‍ പ്രതികരിച്ചിരുന്നു
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷമായിരുന്നു ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്
ഇതോടെ വിവാഹത്തിനു മുമ്പ് തന്നെ ആലിയ ഗര്‍ഭിണിയായിരുന്നുവെന്ന തരത്തില്‍ ചര്‍ച്ചകളും അതിനു പിന്നാലെയായി താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു
അഞ്ച് വര്‍ഷമായി പ്രണയത്തിലാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും
48 കാരിയായ മലൈകയും 36 വയസുളള അര്‍ജുനും തമ്മില്‍ പ്രണയത്തിലായതോടെ താരങ്ങളുടെ പ്രായവ്യത്യാസത്തെ കളിയാക്കി നിരവധി ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു
എന്നാല്‍ ഇതിനെതിരെ അര്‍ജുന്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു