Tap to Read ➤

'അഭിനയിച്ച് ഓവറാക്കി'; സിനിമയിൽ പരാജയപ്പെട്ട മെഗാസ്റ്റാറുകളുടെ മക്കൾ

സിനിമാപാരമ്പര്യമുണ്ടായിട്ടും ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടാതെ പോയ താരങ്ങള്‍
Saranya KV
പ്രശസ്തമായ സിനിമാകുടുംബത്തില്‍ നിന്നും വന്നതാണെങ്കിലും ഒരു നടനെന്ന നിലയില്‍ ഇപ്പോഴും അര്‍ജുന്‍ കപൂറിന് ബോക്‌സോഫീസ് ഹിറ്റുകളുണ്ടായിട്ടില്ല
സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോളിന് ഇപ്പോഴും പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല
ചുരാ ലിയ ഹേ തുംനേയ്ക്ക് ശേഷം നിരവധി സിനിമകള്‍ ചെയ്‌തെങ്കിലും സഞ്ജയ് ഖാന്റെ മകന്‍ സായിദ് ഖാന്റെ സിനിമള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു
ഹേമമാലിനിയുടെ മകളായ ഇഷ ഡിയോള്‍ ഇപ്പോഴും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളല്ല
ബോളിവുഡിലെ പ്രശസ്തമായ സിനിമാ കുടുംബത്തില്‍ നിന്നും വന്നിട്ടും മറ്റു താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ മാത്രമാണ് ഉദയ് ചോപ്രയുടെ ഹിറ്റ് ചിത്രങ്ങള്‍
കാജോളിന്റെ അനിയത്തി തനിഷ മുഖര്‍ജി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചേച്ചിയെപ്പോലെ പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല
രാജേഷ് ഖന്ന, ഡിംപിള്‍ താരദമ്പതികളുടെ മകളായ ട്വങ്കിള്‍ ഖന്നയുടെ കരിയറില്‍ ഇപ്പോഴും മികച്ച സിനിമകള്‍ വളരെ കുറവാണ്