വിദേശത്ത് ജനിച്ച ബോളിവുഡ് താരങ്ങൾ, ലിസ്റ്റിൽ ദീപികയും
ദേശവും ഭാഷയും സംസ്കാരവും ഒന്നും പ്രശ്നമല്ലാത്ത ഇൻഡസ്ട്രിയാണ് ബോളിവുഡ്. വിദേശത്ത് ജനിച്ച നിരവധി താരങ്ങൾ ബോളിവുഡിൽ ഉണ്ട്. ദീപിക പദുകോണും ആലിയ ഭട്ടുമെല്ലാം ഇതിൽ പെടും.
Rahimeen KB
കോപ്പൻഹേഗാനിൽ ആയിരുന്നു നടി ദീപിക പദുകോൺ ജനിച്ചത്
ശ്രീലങ്കൻ സ്വദേശിയായ നടി ജാക്വിലിൻ ഫെർണാണ്ടസ് ജനിച്ചത് ബഹ്റൈനിൽ ആണ്
അമേരിക്കയിലെ വിസ്കോസിനിൽ ജനിച്ച ഇമ്രാൻ ഖാൻ അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്ക് വന്നത്
മ്യാന്മറിലാണ് അതുല്യ നടി ഹെലൻ ജനിച്ചത്
ലണ്ടനിൽ ജനിച്ച ആലിയ ഭട്ടിന് ബ്രിട്ടീഷ് പൗരത്വമുണ്ട്
ബ്രിട്ടീഷ് ഹോംഗ് കോങ്ങിലാണ് നടി കത്രീന കൈഫ് ജാനിച്ചത്
2007 ലെ മിസ് ഇന്ത്യ ആയ സാറ ജെയിൻ ഒമാനിൽ ആണ് ജനിച്ചത്
നടി എമി ജാക്സൺ ബ്രിട്ടനിലാണ് ജനിച്ചത്. നിലവിൽ മകനൊപ്പം ലണ്ടനിലാണ് താമസം