Tap to Read ➤

സിനിമ മാത്രമല്ല ജീവിതം; വിഷാദരോഗം അലട്ടിയ താരങ്ങൾ

വിഷാദരോഗം അലട്ടിയ നാളുകളെക്കുറിച്ച് തുറന്ന് പറഞ്ഞ താരങ്ങള്‍
Saranya KV
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയ നാളുകളെക്കുറിച്ച് 2018ല്‍ ശ്രദ്ധ കപൂര്‍ തുറന്നു പറഞ്ഞിരുന്നു
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു ശേഷമായിരുന്നു വിഷാദ രോഗത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് നടി ഷമിത ഷെട്ടി സോഷ്യല്‍മീഡിയയില്‍ തുറന്നു പറഞ്ഞത്‌
മുമ്പ് ഒരു സര്‍ജറി കഴിഞ്ഞിരിക്കുന്ന സമയത്ത് തനിക്ക് വിഷാദ രോഗമുണ്ടായിരുന്നെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു
വിഷാദ രോഗത്തിലൂടെ കടന്നുപോയ ദിനങ്ങളെക്കുറിച്ച് 2016ലായിരുന്നു കരണ്‍ ജോഹര്‍ തുറന്നു പറഞ്ഞത്‌
തനിക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് നടന്‍ ഹൃത്വിക് റോഷനും തുറന്നു പറഞ്ഞിരുന്നു
കടുത്ത മാനസിക സമ്മര്‍ദ്ദത്തെ മറികടക്കാനായി താന്‍ മരുന്ന് കഴിച്ചിരുന്നതായി അനുഷ്‌ക ശര്‍മ മുമ്പ് വെളിപ്പെടുത്തിയിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷാദ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞിരുന്നു