Tap to Read ➤

ദേ പുട്ട് മുതല്‍ കഫേ പപ്പായ വരെ; മലയാള സിനിമയിലെ ബിസിനസ്സുകാരിതാ

അഭിനയത്തോടൊപ്പം തന്നെ ബിസിനസ്സിലും തിളങ്ങിയ മലയാള സിനിമയിലെ പ്രധാന താരങ്ങളിതാ
സാനിയാസ് സിഗ്നേച്ചര്‍ എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഉടമയാണ് പ്രേക്ഷകരുടെ പ്രിയതാരം സാനിയ ഇയ്യപ്പന്‍
മലയാള സിനിമാരംഗത്ത് ആദ്യമായി ബിസിനസ്സ് സംരഭകനായ നടനാണ് മോഹന്‍ലാല്‍. ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലാണ് ബിസിനസ്സ് രംഗത്തേക്ക് ആദ്യമായി കടന്നുവരുന്നത്
മലയാളത്തിലെ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ ആഷിക്ക് അബു 2012ലാണ് ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടൈമെന്റ് പ്രൈ.ലി എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്
പ്രേക്ഷകരുടെ പ്രിയതാരം റിമ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന ഡാന്‍സ് സ്റ്റുഡിയോ ആണ് മാമാങ്കം.
ജനപ്രിയ നായകന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ദേ പുട്ട് റസ്റ്റോറന്റ്. കൊച്ചി ഇടപ്പള്ളി ബൈപ്പാസില്‍ ഒബ്‌റോണ്‍ മാളിനടുത്താണ് റസ്റ്റോറന്റ് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്
2013ലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ചേര്‍ന്ന് ഖത്തറില്‍ സ്‌പൈസ് ബോട്ട് എന്ന റസ്‌റ്റോറന്റ് ആരംഭിച്ചത്. മല്ലിക സുകുമാരനാണ് റസ്‌റ്റോറന്റ് നോക്കി നടത്തുന്നത്
പ്രശസ്ത ചലച്ചിത്ര താരം അമല പോള്‍ 2017ലാണ് എംആര്‍ യോഗ സ്റ്റുഡിയോ എന്ന പേരില്‍ കൊച്ചിയില്‍ യോഗ കേന്ദ്രം ആരംഭിച്ചത്
പ്രേക്ഷകരുടെ പ്രിയതാരം ലെനയുടെ ഉടമസ്ഥതയിലുള്ളതാണ് ആകൃതി. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശരീര സൗന്ദര്യം നിലനിര്‍ത്തുക എന്ന ഉദ്ധേശ്യത്തോടെയാണ് താരം ആകൃതി ആരംഭിച്ചത്
മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്‍ 2015ലാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം ആരംഭിക്കുന്നത്