Tap to Read ➤

ഭർത്താക്കന്മാരേക്കാൾ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരങ്ങള്‍

എപ്പിസോഡിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരങ്ങള്‍
Saranya KV
2006ല്‍ അഭിനയരംഗത്തെത്തിയ സനയ ഇറാനി ഇന്ന് മിനിസ്‌ക്രീനിലെ തിരക്കുള്ള നടിയാണ്. നിലവില്‍ 85,000 മുതല്‍ 95,000 വരെയാണ് സനയ ഒരു എപ്പിസോഡിന് വാങ്ങിക്കുന്ന പ്രതിഫലം
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന അനിത ഹസ്സാനന്ദാനി സീരിയലില്‍ അഭിനയിക്കാന്‍ ഒരു എപ്പിസോഡിനായി 50,000 രൂപയാണ് വാങ്ങിക്കുന്നത്‌
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സൗമ്യ തണ്ടന്‍ ഒരു എപ്പിസോഡിനായി 60,000 രൂപയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്‌
2010ല്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച ദീപിക കക്കര്‍ ഒരു എപ്പിസോഡിന് 70,000 രൂപയാണ് വാങ്ങിക്കുന്നത്‌
സ്റ്റാന്‍ഡ് അപ്പ് കോമഡി, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയായ ഭാരതി സിങും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടു പിന്നിലല്ല. ഒരു എപ്പിസോഡിന് 10 മുതല്‍ 12 ലക്ഷം വരെയാണ് നിലവില്‍ ഭാരതി വാങ്ങുന്നത്‌
ദിവ്യങ്ക ത്രിപാഠി ഒരു എപ്പിസോഡിനായി 1 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് വാങ്ങുന്ന പ്രതിഫലം. സീരിയലുകള്‍ക്കൊപ്പം തന്നെ റിയാലിറ്റി ഷോകളിലും സജീവമാണ് ദിവ്യങ്ക
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റുബിന ദിലൈക്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട റുബിന ഒരു എപ്പിസോഡിനായി 15 ലക്ഷം വരെ വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ടെലിവിഷന്‍ രംഗത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് രുപാലി ഗാംഗുലി. ഒരു എപ്പിസോഡിനായി ഏതാണ്ട് 3 ലക്ഷം രൂപയാണ് രൂപാലി ഇപ്പോള്‍ വാങ്ങുന്നത്‌